Home KeralaFocus നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപിണ്ടിയോ; മീശ വിവാദം; എൻഎസ്എസിന്റെ കാലൂപിടിച്ച് സർക്കുലേഷൻ കൂട്ടാൻ മാതൃഭുമി

നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപിണ്ടിയോ; മീശ വിവാദം; എൻഎസ്എസിന്റെ കാലൂപിടിച്ച് സർക്കുലേഷൻ കൂട്ടാൻ മാതൃഭുമി

SHARE

ജീവനക്കാരുടെ സുരക്ഷയ്ക്കോ, വിശ്വാസമർപ്പിച്ചിരിക്കുന്ന വായനക്കാർക്കോ യാതൊരു പ്രാധാന്യവും നൽകാത്ത സ്ഥാപനമാണ് മാതൃഭുമി. നിരവധി ഉദാഹരണങ്ങളാണ് സമീപകാലത്ത് ഇതിനുദാഹരണമുയുണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷം മാതൃഭൂമിയെ ഏറെ വിവാദത്തിലാക്കിയ ഒരു സംഭവമാണ് എസ് ഹരീഷിന്റെ മീശ എന്ന നോവിലനോടനുബന്ധിച്ചുണ്ടായത്. നോവലിലെ രണ്ട് കഥാപത്രങ്ങളുടെ സംഭാഷണം ഹിന്ദുമത വിശ്വാസങ്ങളെ അപമാനിക്കുന്നു എന്ന വാദവുമായി ഒരു വിഭാ​ഗം രം​ഗത്തെത്തി. തീവ്ര വലതുപക്ഷ വർ​ഗീയ സംഘടനകളായിരുന്നു ഈ അനാവശ്യ വിവാദങ്ങൾക്കു പുറകിലെന്ന് വ്യക്തമായിരുന്നു. എന്നിട്ടും മാതൃഭൂമി ആഴ്ചപ്പതിൽ പ്രസിദ്ധീകരിച്ച നോവൽ പുസ്തകമാക്കാൻ മാതൃഭൂമി തയ്യാറായില്ല. വർ​ഗീയ സംഘടനകളുടെ ഭീഷണിയിൽ വഴങ്ങി മതൃഭൂമി പൂതിയ നടപടിയും സ്ഥാപനത്തിന്റെ വിശ്വസ്യതയ്ക്ക് മങ്ങൽ എൽപിക്കുന്നു.

മീശ നോവൽ സംബന്ധിച്ച വിവാദങ്ങളെ തുടർന്ന് മാതൃഭൂമി ദിന പത്രം ബഹിഷക്കരിക്കാൻ എൻ എസ് എസ് അടക്കമുള്ള സംഘടനകൾ തീരുമാനിച്ചിരുന്നു. എന്നാൽ ഇപ്പോൾ മാതൃഭൂമിയുടെ ചേയർമാൻ മാനേജിങ്ങ് ഡയക്ടർ അന്നുണ്ടായ വിവാദങ്ങൾ പൊറുക്കണമെന്നും മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്നും മാപ്പേറ്റു പറഞ്ഞ് പത്രത്തിന്റെ സർക്കുലേഷൻ വർദ്ധിപ്പിക്കാനുള്ള നീക്കത്തിലാണ്. അതിന്റെ തെളിവാണ് മാതൃഭൂമി തങ്ങളുമായി ചർച്ച നടത്തിയെന്നും നോവൽ പ്രസിദ്ധീകരിച്ചതിനെ തുടർന്ന പത്രാധിപരടക്കമുള്ളവരെ പിരിച്ചുവിട്ടുവെന്നും അതിനാൽ എൻ എസ് എസ് ആഹ്വാനത്തിൽ ഭാ​ഗമായവർ ബഹിഷ്ക്കരണം അവസാനിപ്പിക്കണെന്നുമുള്ള എൻ എസ് എസ് ജനറൽ സെക്രട്ടറിയുടെ കത്ത്.

അവിഷ്ക്കരണ സ്വാതന്ത്ര്യത്തിനും വായനക്കാർ അർപ്പിച്ചിരിക്കുന്ന വിശ്വാസ്യതയ്ക്കും പുല്ലുവില പോലും നൽകാതെ സ്വന്തം നട്ടത്തിനായി എന്ത് വൃത്തികെട്ട കളിയും കളിക്കാൻ മടിയില്ലാത്തവരാണ് മാതൃഭൂമി എന്നിവിടെ വ്യക്തമാവുകയാണ്. മാതൃഭൂമി നടത്തിയ സാഹിത്യോത്സവത്തിൽ പങ്കെടുത്ത യുവ എഴുത്തുകാർക്ക് സമ്മാനതുക നൽകാത്തതടക്കമുള്ള വളരെ തരംതാണ പ്രവർത്തികൾ മാതൃഭൂമിയുടെ ഭാ​ഗത്തുനിന്നും സമീപകാലത്തുണ്ടായിരുന്നു. ആവിഷ്ക്കാര സ്വതന്ത്ര്യത്തിനും കലയ്ക്കും എറെ പ്രധാന്യം നൽകുന്നു എന്ന് അവകാശപ്പെടുന്ന സ്ഥാപനമാണ്. ആവിഷകര സ്വതന്ത്ര്യത്തിന് പിന്തുണ നൽകിയത് തെറ്റായി പോയെന്ന ഖേദ പ്രകടനുമായി ഇപ്പോൾ രം​ഗത്തു വരുന്നത്. പറഞ്ഞ വാക്കിൽ ഉറച്ചു നിൽക്കാത്ത നട്ടെല്ലിന്റെ ഭാ​ഗത്ത് വാഴപിണ്ടി മാത്രമുള്ള പ്രവർത്തനങ്ങളാണ് ഈ സ്ഥാപനം തുടരുന്നത്.

പുറത്തുവന്ന എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ കത്ത്

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഒരു വർഷം മുമ്പ് പ്രസിദ്ധീകരിച്ച “മീശ” എന്ന നോവലിൽ ക്ഷേത്ര സംസ്ക്കാരത്തെയും വിശ്വാസികളായ സ്ത്രീകളുടെ അന്തസിനെയും അധിക്ഷേപിക്കുന്ന തരിത്തിൽ വന്ന പരാമർശവും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ അതിനെ ന്യായീകരിച്ചുകൊണ്ടുള്ള മാതൃഭൂമി ദിനപത്രത്തിന്റെ വിശദീകരണവും നമ്മെ ഏറെ വേദനിപ്പിച്ചിട്ടുള്ളതാണ്. തുടർന്ന് മാതൃഭൂമി ദിനപത്രം ബഹിഷ്ക്കരിക്കാനുള്ള തിരൂമാനത്തിൽ വിശ്വാസി സമൂഹത്തിന്റെ പൂർണ്ണ പിന്തുണ നേടിയിട്ടുള്ളതുമാണ്.

ഇത് മാതൃഭൂമി ദിനപത്രത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചുവെന്ന് അവർക്ക് ബോധ്യം വന്ന സാഹചര്യത്തിലും മാതൃഭൂമിയുടെ ചേയർമാൻ മാനേജിങ് ഡയറക്ടർ ശ്രീ എം പി വിരേന്ദ്രകുമാർ മാതൃഭൂമി അസ്ഥാനത്തു വന്ന നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലും, മാതൃഭൂമി ആഴ്ചപ്പതിപ്പ് പത്രധിപരടക്കമുള്ളവർക്കെതിരെ നടപടി എടുത്തു കഴിഞ്ഞുവെന്നും അവർ ഇപ്പോൾ സർവീസിൽ ഇല്ലെന്നും, തങ്ങളുടെ പ്രസദ്ധീകരണത്തിലെ പരാമർശം ആരെയൊക്കെ വേദിനിപ്പിച്ചിട്ടുണ്ടോ അതെല്ലാം തിരിച്ചറിയുവെന്നും മേലിൽ അത്തരം സന്ദർഭ​ഗങ്ങളുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുമെന്നും അദ്ദേഹം രേഖാമുലം അറിയിച്ച സാഹചര്യത്തിലും, ദിനപത്രത്തിന്റെ ബഹിഷ്ക്കരണം അവസാനിപ്പിച്ച് പഴയതുപോലെ പത്രവുമായി സഹകരിക്കുകയാണ് വേണ്ടതെന്ന് കരുതുന്നു.

ഈ ആശയം താഴെത്തലങ്ങളിൽ എത്തിക്കുന്നതിന് ആവശ്യമായ സത്വര നടപടി സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.