Home CheesyDays അരങ്ങേറ്റ മത്സരത്തിൽ തന്നെ ഇന്ത്യൻ തരാം നവദീപ് സെയ്നിയുടെ സൂപ്പര്‍ പ്രകടനം; പ്രശംസിച്ച്‌ ഇന്ത്യന്‍...

അരങ്ങേറ്റ മത്സരത്തിൽ തന്നെ ഇന്ത്യൻ തരാം നവദീപ് സെയ്നിയുടെ സൂപ്പര്‍ പ്രകടനം; പ്രശംസിച്ച്‌ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി

51
0
SHARE

വെസ്റ്റിന്‍ഡീസിനെതിരായ ടി20 മത്സരത്തില്‍ മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ ബൗളര്‍ നവദീപ് സെയ്നിയെ പ്രശംസിച്ച്‌ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. തന്റെ ടി20യിലെ അരങ്ങേറ്റ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത സെയ്നി എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. മത്സരത്തില്‍ സെയ്നി 4 ഓവറില്‍ വെറും 17 റണ്‍സ് വിട്ടു കൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു. മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച്‌ പുരസ്‍കാരവും ഇതോടെ താരത്തിനെ തേടിയെത്തിയിരുന്നു.

കുറഞ്ഞ സ്കോര്‍ പിറന്ന മത്സരത്തില്‍ ഇന്ത്യ നാല് വിക്കറ്റിന് വെസ്റ്റിന്‍ഡീസിനെ തോല്‍പ്പിച്ച്‌ പരമ്ബരയിലെ ആദ്യ മത്സരം ജയിച്ചിരുന്നു. മത്സരം ശേഷമുള്ള അഭിമുഖത്തിലാണ് വിരാട് കോഹ്‌ലി ഡല്‍ഹി ഫാസ്റ്റ് ബൗളര്‍ സെയ്നിയെ പ്രശംസിച്ച്‌ രംഗത്തെത്തിയത്. സെയ്നി മികച്ച ഭാവിയുള്ള താരമാണെന്നും താരത്തിന് അനായാസം 150 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയാന്‍ കഴിയുമെന്നും വിരാട് കോഹ്‌ലി പറഞ്ഞു. ഭാവിയില്‍ മികച്ച ഒരു ഫാസ്റ്റ് ബൗളറാവാന്‍ കഴിവുള്ള താരമായ സെയ്നി ഇവിടെനിന്ന് തന്റെ കരിയര്‍ പടുത്തുയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിരാട് കോഹ്‌ലി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.