ആയല്‍ക്കാരന്റെ കോഴിയെ കൊന്ന് കറിയാക്കിയ സംഭവങ്ങളൊക്കെ നമ്മള് കേട്ടിട്ടുണ്ട്. അതിലൊന്നും നമുക്ക് വലിയ പുതുമ തോന്നിയിട്ടില്ല. എന്നാല്‍ അയല്ക്കാരന്റെ പൂച്ചയെ കൊന്ന് കറിയാക്കി കഴിച്ചാലോ? പൂച്ചയെ കഴിക്കുമോ എന്ന് ചിന്തിക്കാന്‍ വരട്ടെ. കോട്ടയത്ത് നിന്ന് അത്തരത്തിലൊരു പരാതി ഉയര്‍ന്നിരിക്കുകയാണ്.
തന്റെ പൂച്ചയെ അയല്ക്കാരന് കൊന്ന് കറിയാക്കി എന്ന പരാതിയുമായി കഴിഞ്ഞ ദിവസം എസ്.എച്ച് മൗണ്ട് കദളിമറ്റത്തില്‍ സഞ്ജു സ്റ്റീഫന്‍ പൊലീസിനെ സമീപിച്ചിരിക്കുകയാണ്. കലക്ട്രേറ്റിലെ ആനിമല്‍ ഹസ്ബന്‍ട്രി ഓഫീസിലും ഫ്രണ്ട്സ് ഓഫ് ആനിമല്‍ സംഘടനയ്ക്കും സഞ്ജു പരാതി നല്‍കിയിട്ടുണ്ട്.
വളര്‍ത്തു പൂച്ചകളില്‍ രണ്ടെണ്ണത്തിനെ അയല്ക്കാരന് വെടിവെച്ചെന്നാണ് സഞ്ജുവിന്റെ ആരോപണം. ഒരെണ്ണത്തിന് തലയിലും മറ്റേ പൂച്ചയ്ക്ക് വയറിനുമാണ് വെടിയേറ്റത്. വയറിന് വെടിയേറ്റ പൂച്ച വീട്ടിലെത്തി. പ്രഥമിക ചികിത്സ നല്‍കിയെങ്കിലും അത് ചത്തു. മറ്റേ പൂച്ചയെ അയല്ക്കാരന് കറിവെച്ച് കഴിച്ചുവെന്നാണ് പരാതി.