Home Newspool വീടിന്റെ ലീവിംഗ് ഏരിയയിലെ ഏഴടി നീളമുള്ള പെരുമ്പാമ്പിനെ കണ്ടെത്താന്‍ ആവശ്യപ്പെട്ട് ഒരു ചിത്രമാണ് വൈറൽ

വീടിന്റെ ലീവിംഗ് ഏരിയയിലെ ഏഴടി നീളമുള്ള പെരുമ്പാമ്പിനെ കണ്ടെത്താന്‍ ആവശ്യപ്പെട്ട് ഒരു ചിത്രമാണ് വൈറൽ

SHARE

ഓസ്ട്രേലിയയിലെ കാന്‍ബറയിലെ ഒരു ലീവിംഗ് ഏരിയയിലെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ഓസ്ട്രേലിയയിലെ ഒരു കൂട്ടം പാമ്പുപിടുത്തക്കാരാണ് ചിത്രം പങ്കുവെച്ചത്. വീടിന്റെ ഭാഗത്ത് ഒളിച്ചിരിക്കുന്ന ഭീകരനെ കണ്ടെത്താനാണ് ചിത്രത്തില്‍ ആവശ്യപ്പെട്ടത്.

വീടിന്റെ ലീവിംഗ് ഏരിയയിലെ സോഫയില്‍ കിടന്നറങ്ങുന്ന ഏഴടി നീളമുള്ള പെരുമ്പാമ്പിനെ കണ്ടെത്താന്‍ ആവശ്യപ്പെട്ട് ഒരു ചിത്രമാണ് ഇവര്‍ ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ ചിത്രത്തില്‍ അരിച്ചു പെറുക്കിയിട്ടും ആര്‍ക്കും പാമ്പിനെ കാണാന്‍ സാധിച്ചില്ല. ഇതിന്റെ വീഡിയോ ചിത്രത്തിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

BIG Python Surprises Lady on Her Sun Lounge!

BIG Python Surprises Lady on Her Sun Lounge!Imagine going out onto your deck in the morning and sitting down in the warm morning sun only to realise something else is there enjoying the suns warmth as well. This is the video from the 'Spot the snake' post yesterday. Carpet Pythons are the most common snake we catch and dont seemed to bothered by humans. They will often hang out in entertaining areas like this and wont move even if people are around. Majority of other snakes will retreat to cover when they see someone nearby.Stu

Posted by Sunshine Coast Snake Catchers 24/7 on Sunday, 21 July 2019

പാമ്പിനെ കാണാന്‍ സാധിക്കാതെ വന്നതോടെ പലരും പാമ്പിനെ ഫോട്ടോഷോപ്പ് ചെയ്ത് ചിത്രത്തില്‍ കുത്തിതിരുകുകയും ചെയ്തു. എന്നാല്‍ പാമ്പ് എവിടെയാണെന്ന് സണ്‍ഷൈന്‍ കോസ്റ്റ് പാമ്പുപിടുത്ത സംഘം പറഞ്ഞത് രാത്രിയായപ്പോഴാണ്. കുഷ്യന് പിന്നില്‍ ഒളിച്ചായിരുന്നു പാമ്പിന്റെ സുഖനിദ്ര. പാമ്പ് കിടന്ന് ഉറങ്ങുന്നതിന്റെ വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു. പാമ്പിനെ പിന്നീട് കാട്ടില്‍ എത്തിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.