Home IndiaUncut യെഡിയൂരപ്പ മുഖ്യമന്ത്രിയാകണം; ചാമുണ്ഡേശ്വരിയിലെ 1001 പടികള്‍ കയറി വനിതാ എംപി

യെഡിയൂരപ്പ മുഖ്യമന്ത്രിയാകണം; ചാമുണ്ഡേശ്വരിയിലെ 1001 പടികള്‍ കയറി വനിതാ എംപി

SHARE

കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ നിലംപതിക്കാനും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാനും പ്രാർഥനകളും വഴിപാടുകളുമായി ബിജെപി നേതാക്കളും പ്രവര്‍ത്തകരും. ബി.എസ്.യെഡിയൂരപ്പ അടുത്ത മുഖ്യമന്ത്രിയാകാന്‍ വേണ്ടി ബിജെപിയുടെ കര്‍ണാടക എംപി ശോഭ കരന്ദ്‌ലജെ ശ്രീ ചാമുണ്ഡേശ്വരി ദേവി ക്ഷേത്രത്തിലെ 1001 പടികള്‍ കയറി. ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാനും യെഡിയൂരപ്പ മുഖ്യമന്ത്രിയാകാനും വേണ്ടിയാണ് ബിജെപി വനിതാ എംപി പ്രാർഥനകള്‍ നടത്തിയത്.

അതേസമയം, വിധാന്‍ സൗധയില്‍ നിയമസഭാ സമ്മേളനം ആരംഭിച്ചു. വിശ്വാസ പ്രമേയത്തില്‍ സഭയില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. എന്നാല്‍, വിശ്വാസ വോട്ടെടുപ്പ് ഉടന്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധിച്ചു. കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ ഇന്ന് തന്നെ നിലംപതിക്കുമെന്നും കുമാരസ്വാമി ഇന്ന് നടത്തുന്ന പ്രസംഗം അവസാന പ്രസംഗമായിരിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്.യെഡിയൂരപ്പ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.