Home CheesyDays അരൂരില്‍ തുഷാര്‍ വെള്ളാപ്പളളി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായേക്കും

അരൂരില്‍ തുഷാര്‍ വെള്ളാപ്പളളി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായേക്കും

SHARE

അരൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തുഷാര്‍ വെള്ളാപ്പള്ളി സ്ഥാനാര്‍ത്ഥിയാകണമെന്ന് ബിജെപി. ബിഡിജെഎസ്സുമായുള്ള ഉഭയകക്ഷി ചര്‍ച്ചയിലാണ് തുഷാര്‍ മത്സരിക്കണമെന്ന ആവശ്യം ബിജെപി മുന്നോട്ട് വച്ചത്.ഉപതെരഞ്ഞെടുപ്പുകളില്‍ പ്രധാന നേതാക്കളെല്ലാം മത്സരത്തിനിറങ്ങുമ്പോള്‍, തുഷാറും മത്സരരംഗത്ത് ഉണ്ടാകണമെന്നാണ് ബിജെപിയുടെ ആവശ്യം.

അതേസമയം അരൂരില്‍ മത്സരിക്കുന്നതിനോട് തുഷാറിന് താല്‍പര്യമില്ല എന്നാണ് വിവരം. അരൂര്‍ സീറ്റ് ബിഡിജെഎസ് നിര്‍ബന്ധം പിടിച്ചാണ് നേടിയെടുത്തത്. മറ്റ് അഞ്ചിടങ്ങളില്‍ പാര്‍ട്ടിയുടെ പ്രമുഖ നേതാക്കള്‍ സ്ഥാനാര്‍ത്ഥികളാകുമെന്നാണ് ബിജെപി ബിഡിജെഎസിനെ അറിയിച്ചത്. ഈ സാഹചര്യത്തില്‍ അരൂരില്‍ ശക്തമായ മത്സരത്തിന് തുഷാര്‍ വേണമെന്നാണ് നിര്‍ദ്ദേശം. എസ്എന്‍ഡിപി യോഗത്തിന് മണ്ഡലത്തിലുള്ള സ്വാധീനം കൂടി കണ്ടാണ് ബിജെപി നീക്കം. എന്നാല്‍, എസ്എന്‍ഡിപി പിന്തുണയില്ലാതെ അരൂരില്‍ ഇറങ്ങുന്നതിന് തുഷാറിന് താല്പര്യമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.