തുടക്കം മുതലേ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രമായിരുന്നു ഇത്. നിരവധി താരങ്ങള്‍ ഈ ചിത്രത്തിനോട് നോ പറഞ്ഞിരുന്നുവെന്നും കഥ കേട്ട മാത്രയില്‍ത്തന്നെ താന്‍ ഈ സിനിമ സ്വീകരിക്കുകയായിരുന്നുവെന്നും അമല പോള്‍ പറഞ്ഞിരുന്നു. രാക്ഷസന് ശേഷം തിയേറ്ററുകളിലേക്കെത്തിയ അമല പോള്‍ ചിത്രം കൂടിയാണ് ആടൈ. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയിലറുമൊക്കെ ഇതിനോടകം തന്നെ തരംഗമായി മാറിയിരുന്നു.
എല്ലാതരത്തിലുമുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ചാണ് താരം മുന്നേറുന്നത്. ആടൈയുടെ ചിത്രീകരണ അനുഭവത്തെക്കുറിച്ചും മറ്റും താരം തുറന്നുപറഞ്ഞിരുന്നു. താരത്തിന്റെ കരിയര്‍ ബ്രേക്ക് ചിത്രമായി ആടൈ മാറിയേക്കുമെന്ന തരത്തിലുള്ള വിലയിരുത്തലുകളായിരുന്നു നേരത്തെ പുറത്തുവന്നിരുന്നത്.
രത്നകുമാര്‍ സംവിധാനം ചെയ്ത ആടൈയ്ക്കായി കാത്തിരിക്കുകയായിരുന്നു എല്ലാവരും. പ്രഖ്യാപനവേള മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമ കൂടിയായിരുന്നു ഇത്. അമല പോളിന്റെ ലുക്കും കാമിനയെന്ന കഥാപാത്രവുമായിരുന്നു പ്രധാന സവിശേഷത. നിരവധി പേര് വേണ്ടെന്ന് വെച്ച കഥാപാത്രത്തെയായിരുന്നു താരം ഏറ്റെടുത്തത്. ജൂലൈ 19ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്ന വിവരമായിരുന്നു പുറത്തുവന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ സിനിമയെത്തുമെന്നായിരുന്നു അമല കുറിച്ചത്. താരം പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
സിനിമയുടെ പ്രദര്‍ശനവും പ്രമോഷണല്‍ പരിപാടികളും നിര്‍ത്തിവെച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇതോടെ ആരാധകരും ആശങ്കയിലാണ്. സിനിമയുമായി ബന്ധപ്പെട്ട് അമല നടത്തിയ തുറന്നുപറച്ചിലുകള്‍ വൈറലായി മാറിയിരുന്നു. സാമ്ബത്തികമാണ് ചിത്രത്തിന്റെ റിലീസിന് വിഘാതമായി നില്‍ക്കുന്നതെന്നും പെട്ടെന്ന് തന്നെ ഇത് പരിഹരിച്ച് സിനിമയെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. സിനിമയുമായി ബന്ധപ്പെട്ടവര്‍ ഇതേക്കുറരിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.