Home KeralaFocus മൂന്നാം ക്ലാസ്സ് മുതൽ ഒൻപതാം ക്ലാസ് വരെ നിരന്തരം രണ്ടാനച്ഛൻ പെൺകുട്ടിയെ പീഡിപ്പിച്ചു; പെൺകുട്ടി ക്ലാസ്സിൽ...

മൂന്നാം ക്ലാസ്സ് മുതൽ ഒൻപതാം ക്ലാസ് വരെ നിരന്തരം രണ്ടാനച്ഛൻ പെൺകുട്ടിയെ പീഡിപ്പിച്ചു; പെൺകുട്ടി ക്ലാസ്സിൽ തലകറങ്ങി വീണു

623
0
SHARE

ഇടുക്കിയിലാണ് സംഭവം നടന്നത്. മൂന്നാം ക്ലാസ്സ് മുതൽ ഒൻപതാം ക്ലാസ് വരെ തന്നെ രണ്ടാനച്ഛന്‍ നിരന്തരം പീഡിപ്പിച്ചുവന്നതായി പെൺകുട്ടി. വിദ്യാര്‍ത്ഥിനി ക്ലാസില്‍ തലകറങ്ങി വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.തുടർന്ന് സ്‌കൂള്‍ അധികൃതര്‍ കാര്യമന്വേഷിച്ചപ്പോള്‍ ആണ് ഞെട്ടിക്കുന്ന പീഡന വിവരം പുറത്തു വന്നത്. ഇതേ തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയും രണ്ടാനച്ഛനെ പോലീസ് പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. മേല്‍പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സംഭവത്തില്‍ ഇടുക്കി സ്വദേശിയായ അഷ്‌റഫി (45) നെയാണ് മേല്‍പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ മാതാവിനെ വര്‍ഷങ്ങള്‍ക്ക് മുൻപാണ് അഷ്‌റഫ് വിവാഹം കഴിച്ചത്. ഇതിന് ശേഷം മേല്‍പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് താമസം. കൂലിപ്പണിക്കാരനാണ് അഷ്‌റഫ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.