Home CheesyDays സിപിഐ എമ്മിനെ കണ്ടുപഠിക്കാന്‍ സ്വന്തം അണികളോടും നേതാക്കളോടും ഉപദേശിച്ച് രാഹുല്‍ഗാന്ധി

സിപിഐ എമ്മിനെ കണ്ടുപഠിക്കാന്‍ സ്വന്തം അണികളോടും നേതാക്കളോടും ഉപദേശിച്ച് രാഹുല്‍ഗാന്ധി

SHARE

ഒരു നിവേദനം നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദര്‍ശിച്ച ഝര്‍ണാദാസ് എം.പിയോട് ബി.ജെ.പിയില്‍ ചേരാന്‍ അദ്ദേഹം ആവശ്യപ്പെട്ടുകയായിരുന്നു. ‘ഞാന്‍ കാണാന്‍ വന്നത് രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയെയാണ്, ബി.ജെ.പി അദ്ധ്യക്ഷനെയല്ല’ എന്നായിരുന്നു ഇതിനുള്ള എം.പിയുടെ മറുപടി. 

സി.പി.എം എം.പിയെ കണ്ടു പഠിക്കണമെന്ന് കോണ്‍ഗ്രസ്സ് നേതാക്കളെ ഉപദേശിച്ചിരിക്കുകയാണിപ്പോള്‍ രാഹുല്‍ ഗാന്ധി.

കനല്‍ ഒരു ‘തരി മതി’ ആളിപ്പടരാന്‍ എന്ന് കമ്യൂണിസ്റ്റുകള്‍ പറയുമ്പോള്‍ കളിയാക്കിയവര്‍ പോലും ആ ചങ്കുറപ്പിന് മുന്നില്‍ നമിച്ചു പോയെന്നതാണ് സത്യം. പണത്തിനും അധികാര സ്ഥാനങ്ങള്‍ക്കും പിന്നാലെ പാര്‍ട്ടി ജനപ്രതിനിധികള്‍ ഓടുമ്പോള്‍ രാഹുലിന് ഝര്‍ണാദാസിനെ ചൂണ്ടിക്കാണിക്കേണ്ടി വന്നതും ആ കമ്യൂണിസ്റ്റിന്റെ ആത്മാര്‍ത്ഥത കണ്ടത് കൊണ്ട് മാത്രമാണ്.

അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് വീണ്ടും അഭ്യര്‍ത്ഥിച്ച ഉന്നത നേതാക്കളോടാണ് രാഹുലിന്റെ ഈ പ്രതികരണം. കോണ്‍ഗ്രസ്സ് എം.എല്‍.എമാര്‍ ബി.ജെ.പി പാളയത്തില്‍ കൂട്ടത്തോടെ ചേക്കേറുന്ന സാഹചര്യത്തിലാണ് രാഹുലും നിലപാട് വ്യക്തമാക്കിയത്.

കമ്യൂണിസ്റ്റുകളെ ഒഴികെ മറ്റ് ഏത് പാര്‍ട്ടിയുടെ ജനപ്രതിനിധികളെയും അടര്‍ത്തിമാറ്റാന്‍ എളുപ്പത്തില്‍ കഴിയുമെന്നാണ് ബി.ജെ.പി നേതൃത്വം ഇപ്പോഴും അവകാശപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.