Home Health ഇനി ഹോട്ടലിലെ വിളമ്ബുകാര്‍ക്കും സര്‍ട്ടിഫിക്കേഷന്‍

ഇനി ഹോട്ടലിലെ വിളമ്ബുകാര്‍ക്കും സര്‍ട്ടിഫിക്കേഷന്‍

41
0
SHARE

വൃത്തിയുള്ളതും സുരക്ഷിതവുമായ ഭക്ഷണം ജനങ്ങള്‍ക്ക് ലഭിക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ കോര്‍പ്പറേഷന്റെ പുതിയ പരിഷ്‌കാരം വരുന്നു. ഈ ഉദ്യമത്തിനായി പുതിയൊരു സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാം ആണ് കോര്‍പ്പറേഷന്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.

കുറച്ച്‌ ദിവസങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരത്തെ ചില പ്രമുഖ ഭക്ഷണശാലകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തതിന്റെ അനന്തര നടപടിയെന്നോണം ആണ് ഈ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാം. കോര്‍പ്പറേഷന്റെ ‘സുഭോജനം’ പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ പ്രോഗ്രാം. പദ്ധതിയുടെ കീഴില്‍ നിന്നുകൊണ്ട് ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ക്ക് സൗജന്യമായി പരിശീലനം നല്‍കും. പദ്ധതിയില്‍ പങ്കെടുക്കുന്നവര്‍ക്ക് കോര്‍പ്പറേഷന്‍ ഐഡി കാര്‍ഡും നല്‍കും. തുടര്‍ന്ന് ഇവര്‍ ഭക്ഷണം വിളമ്ബാനും ഉണ്ടാക്കാനും പര്യാപ്തരാണ് എന്ന സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യും.

തട്ടുകട മുതല്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ വരെ ഉള്‍പ്പെടുന്നതായിരിക്കും ഈ പദ്ധതി. പദ്ധതി നടപ്പിലായാല്‍ നഗരത്തിലെ ഒരു ഹോട്ടലുകളിലും സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ജോലിക്കാരെ ജോലി ചെയ്യാന്‍ അനുവദിക്കില്ല.

കോര്‍പ്പറേഷനും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായിരിക്കും പരിശീലനത്തിന് നേതൃത്വം നല്‍കുക. ഓഗസ്റ്റ് മുതലാകും പദ്ധതിക്ക് തുടക്കം കുറിക്കുക. ആറ് മാസത്തിനകം പൂര്‍ത്തിയാക്കാനാണ് തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.