Home IndiaUncut നെറ്റ് ഫ്‌ളിക്‌സ് പുതിയ ഓഫറുകൾ ഇന്ത്യയിൽ അവതരിപ്പിക്കുന്നു സബ്സ്ക്രിപ്ഷൻ ചാർജ് വെട്ടി കുറക്കാൻ പദ്ധതി

നെറ്റ് ഫ്‌ളിക്‌സ് പുതിയ ഓഫറുകൾ ഇന്ത്യയിൽ അവതരിപ്പിക്കുന്നു സബ്സ്ക്രിപ്ഷൻ ചാർജ് വെട്ടി കുറക്കാൻ പദ്ധതി

60
0
SHARE

ഓണ്‍ലൈന്‍ സ്ട്രീമിംഗ് ഉപഭോക്താക്കളെ ഇന്ത്യയിൽ ആകർഷിക്കാൻ ഒരുങ്ങി നെറ്റ് ഫ്‌ളിക്‌സ്. കൂടുതല്‍ വരിക്കാരെ ചേര്‍ക്കാന്‍ പുതിയ ഓഫറുകളുമായി ഓണ്‍ലൈന്‍ സ്ട്രീമിംഗ് രംഗത്തെ വമ്പന്‍മാരായ നെറ്റ് ഫ്‌ളിക്‌സ്. മാസം 250 രൂപയ്ക്ക് സ്ട്രീമിംഗ് സാധ്യമാക്കാനാണ് പദ്ധതി. നിരവധി നാളത്തെ പരീക്ഷണത്തിനൊടുവിലാണ്‌ ഇന്ത്യയില്‍ ഇങ്ങനെയൊരു പദ്ധതിയുമായി എത്തുന്നത്. നിലവില്‍ മൂന്ന് മാസത്തെ പ്ലാനാണ് നെറ്റ്ഫ്‌ളിക്സ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 500 മുതല്‍ 800 രൂപ വരെയാണ് വില. സ്ട്രീമിങ് ക്വാളിറ്റിക്ക് അനുസരിച്ചാണ് വില. ആമസോണ്‍, ഹോട്ട്സ്റ്റാര്‍ എന്നിവയാണ് ഇന്ത്യയില്‍ ഓണ്‍ലൈന്‍ സ്ട്രീമിങ് രംഗത്ത് കൂടുതല്‍ സ്വാധീനമുള്ളത്.

നിലവില്‍ ഹോട്ട്സ്റ്റാറിന് 299 രൂപയുടെ മാസ പ്ലാനുണ്ട്. ഈ കുത്തക തകര്‍ക്കാനും ബിസിനസ് ഒന്നുകൂടി വ്യാപിപ്പിക്കാനുമാണ് കുറഞ്ഞ പ്ലാനുമായി നെറ്റ്ഫ്‌ളിക്സ് എത്തുന്നത്. സീക്രട്ട് ഗെയിംസ്, ഡല്‍ഹി ക്രൈം ഉള്‍പ്പെടെയുള്ള ഏറെ പ്രേക്ഷേക പ്രീതി നേടിയ പരമ്പരകള്‍ നെറ്റ്ഫ്‌ളിക്‌സിലാണ് കാണിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.