കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ 2.51ന് നിശ്ചയിച്ചിരുന്ന വിക്ഷേപണമാണ് അപ്രതീക്ഷിത സാങ്കേതിക തകരാര്‍ മൂലം റദ്ദാക്കിയത്. കൗണ്ട് ഡൗണ്‍ അവസാനിക്കാന്‍ 56 മിനിട്ട് ബാക്കി നില്‍ക്കേയായിരുന്നു ഇത്. ക്രയോഘട്ടത്തിലെ മര്‍ദ്ദ വ്യത്യാസം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു കൗണ്ട് ഡൗണ്‍ നിര്‍ത്തിവച്ചത്.
ചാന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച നടത്താന്‍ സാധ്യത. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പേയ്സ് സെന്ററില്‍ നിന്ന് ഉച്ചകഴിഞ്ഞ് വിക്ഷേപണം നടത്താനാണ് ഐഎസ്ആര്‍ഒയുടെ ആലോചന. ഇതിനോടനുബന്ധിച്ചുള്ള റിവ്യൂ യോഗം വ്യാഴാഴ്ച ചേരും.
സാങ്കേതിക തകരാറിനെ സംബന്ധിച്ച റിപ്പോര്‍ട്ടും യോഗത്തില്‍ വരും. ഇതിനു ശേഷമേ തീയതിയില്‍ അന്തിമ തീരുമാനമുണ്ടാകു. എന്തായാലും അടുത്ത ആഴ്ച വിക്ഷേപണം നടത്തുമെന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ സൂചന നല്കി.