Home CheesyDays ജേക്കബ് തോമസ് ആർ.എസ്.എസ് വേദിയിൽ

ജേക്കബ് തോമസ് ആർ.എസ്.എസ് വേദിയിൽ

SHARE

മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ഐ.പി.എസ് ആർ.എസ്.എസ് വേദിയിൽ. കൊച്ചിയിൽ ആർ.എസ്.എസ് ഐ.ടി വിഭാഗം സംഘടിപ്പിച്ച ഗുരു പൗർണ്ണമി പരിപാടിയിലാണ് ജേക്കബ് തോമസ് പങ്കെടുത്തത്. ആര്‍.എസ്.എസ് സംസ്ഥാന വിദ്യാര്‍ഥി കോര്‍ഡിനേറ്റര്‍ വല്‍സന്‍ തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തിയ ചടങ്ങില്‍ ജേക്കബ് തോമസ് അധ്യക്ഷനായിരുന്നു.

ഐ.ടി രംഗത്ത് പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.എസുകാരുടെ സംഘടനയാണ് ആര്‍.എസ്.എസ് ഐ.ടി മിലാന്‍. തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, പാലക്കാട്, കോഴിക്കോട് നഗരങ്ങളിലാണ് ഐ.ടി മിലാന്‍ ശാഖകകളുള്ളത്. ആര്‍.എസ്.എസ് രാഷ്ട്രീയ സംഘടനയല്ല, സാംസ്‌കാരിക സംഘടനയാണ്. അതിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് കുറ്റമായി തോന്നുന്നില്ല. കേരളത്തില്‍ ആര്‍.എസ്.എസ് എന്നു പറയുന്നതിനോട് ചിലര്‍ക്ക് തൊട്ടുകൂടായ്മയാണ്. ആ തൊട്ടുകൂടായ്മ മാറ്റേണ്ടതുണ്ടെന്ന പരാമര്‍ശം നേരത്തെ ജേക്കബ് തോമസിന്റെതായി പുറത്തുവന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.