തടവ് ശിക്ഷ അനുഭവിക്കുന്നതിനിടയിൽ ദോശ രാജാവിന് ഹൃദയാഘാതം

  SHARE

  കൊലപാതകക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ശരവണഭവന്‍ ഹോട്ടല്‍ ഉടമ പി. രാജഗോപാലിന് ഹൃദയാഘാതം. സ്റ്റാന്‍ലി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വെച്ച് ഹൃദയാഘാതമുണ്ടായ രാജഗോപാല്‍ ഇപ്പോള്‍ വെന്റിലേറ്ററിലാണ്. മകന്‍ ശരവണന്‍ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്ന് ഇദ്ദേഹത്തെ മികച്ച ചികിത്സയ്ക്കായി സ്വകാര്യാശുപത്രിയിലേക്ക് മാറ്റാന്‍ മദ്രാസ് ഹൈക്കോടതി ചൊവ്വാഴ്ച അനുമതി നല്‍കി.

  ശരവണഭവന്‍ ഹോട്ടല്‍ മുന്‍ ജീവനക്കാരന്റെ മകളുടെ ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് ഏതാനും ദിവസംമുമ്പാണ് രാജഗോപാല്‍ കീഴടങ്ങിയത്. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കീഴടങ്ങല്‍ നീട്ടിക്കൊണ്ടുപോയ രാജഗോപാലിന് സുപ്രീംകോടതി അന്ത്യശാസനം നല്‍കിയിരുന്നു. ആംബുലന്‍സിലെത്തി കീഴടങ്ങിയ രാജഗോപാലിനെ പുഴല്‍ ജയിലില്‍ എത്തിച്ചെങ്കിലും അസുഖം കൂടിയതിനെത്തുടര്‍ന്ന് സ്റ്റാന്‍ലി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശനിയാഴ്ച രാത്രി ഹൃദയാഘാതമുണ്ടാവുകയുമായിരുന്നു.

  72-കാരനായ രാജഗോപാലിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്നും ചലനശേഷി നഷ്ടപ്പെട്ടെന്നും വടപളനിയിലെ വിജയ ആശുപത്രിയിലോ സിംസ് മെഡിക്കല്‍ സെന്ററിലോ അച്ഛന് വിദഗ്ധ ചികിത്സയ്ക്ക് അനുമതി നല്‍കണമെന്നും മകന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു്. എന്നാല്‍, കടുത്ത പ്രമേഹവും വൃക്കകള്‍ക്ക് തകരാറുമുള്ള രാജഗോപാലിനെ ഇവിടെനിന്ന് മാറ്റുന്നത് അപകടമാണെന്ന് സ്റ്റാന്‍ലി ആശുപത്രി ആര്‍.എം.ഒ. ഡോ. പി. രമേഷ് പറഞ്ഞു.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.