Home CheesyDays കേരളത്തിലെ മാമമാധ്യമങ്ങള്‍ തകര്‍ക്കാന്‍ നോക്കിയാല്‍ തകരുന്നതല്ല എസ്എഫ്‌ഐ എന്ന് മഹാപ്രസ്ഥാനം…,

കേരളത്തിലെ മാമമാധ്യമങ്ങള്‍ തകര്‍ക്കാന്‍ നോക്കിയാല്‍ തകരുന്നതല്ല എസ്എഫ്‌ഐ എന്ന് മഹാപ്രസ്ഥാനം…,

SHARE

ആറടി മണ്ണില്‍ ഇപ്പോള്‍ തന്നെ എസ്.എഫ്.ഐയെ കുഴിച്ച് മൂടി കളയാം എന്ന ആവേശത്തിലാണ് കേരളത്തിലെ മാമ
മാധ്യമങ്ങള്‍. ഈ ആവേശ തള്ളിച്ചയിലാണ് യുവജനോത്സവ ഫോം പോലും ഉത്തരക്കടലാസ് ആയി മാറിയിരിക്കുന്നത്. കോപ്പിയടിച്ച് വിജയിക്കുന്നവരാണ് എസ്.എഫ്.ഐ നേതാക്കളെന്ന സന്ദേശം സമൂഹത്തിന് നല്‍കാനാണ് ഇവര്‍ ശ്രമിച്ചത്. സുസ്ഥിരമായി നടക്കുന്ന പരീക്ഷാ സംവിധാനത്തെ കുത്തഴിഞ്ഞ രംഗമാക്കി ചിത്രീകരിക്കാനും ബോധപൂര്‍വം ശ്രമിക്കുകയാണ്.

ആടിനെ പട്ടിയാക്കുക, പട്ടിയെ പിന്നെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുക എന്ന മനോഭാവമാണ് ഈ കുത്തക മാധ്യമങ്ങളെ നയിക്കുന്നത്.ദിവസവും നിറം പിടിപ്പിച്ച കഥകളാണ് പുറത്ത് വിട്ടുകൊണ്ടിരിക്കുന്നത്. കൊടുക്കുന്ന വാര്‍ത്തകള്‍ കള്ളമാണ് എന്ന വാദം പോലും മുഖവിലക്കെടുക്കാതെയാണ് ഈ കടന്നാക്രമണം.‘ഉത്തരമില്ലാതെ ക്രമക്കേട്’ എന്ന തലക്കെട്ടില്‍ പ്രധാനവാര്‍ത്തയായിട്ടാണ് ചൊവ്വാഴ്ച ഈ പത്രം പുറത്തിറങ്ങിയത്. ചിത്രത്തില്‍ നല്‍കിയിരിക്കുന്ന ഷീറ്റില്‍ പേര് എഴുതാനുള്ള സ്ഥലവും പങ്കെടുക്കുന്ന ഇനം എഴുതാനുള്ള ഇടവുമെല്ലാം വ്യക്തമായി കാണാന്‍ കഴിയുന്നുണ്ട്. ഒറ്റയ്ക്കാണോ ഗ്രൂപ്പായിട്ടാണോ പങ്കെടുക്കുന്നതെന്നും ഷീറ്റില്‍ ചോദിക്കുന്നുമുണ്ട്. വാര്‍ത്തയില്‍ നല്‍കിയിട്ടുള്ള ഷീറ്റില്‍ ലൈറ്റ് മ്യൂസികിന് പങ്കെടുത്ത ഒരു കുട്ടിയുടെ രജിസ്ട്രേഷന്‍ ഫോമാണ് ഉത്തരക്കടലാസായി മാതൃഭൂമി മാറ്റിയിരിക്കുന്നത്.

നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനമല്ല, കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമ പ്രവര്‍ത്തനമാണ് ഇവിടെ നടക്കുന്നത്. ഇത് ശരിയായ നടപടിയല്ല, അതുകൊണ്ടു തന്നെ അംഗീകരിക്കാനും കഴിയില്ല. എസ്.എഫ്.ഐയെ തകര്‍ത്താല്‍ അതുവഴി ചുവപ്പ് രാഷ്ട്രീയത്തെ തന്നെ ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് ഒരു വിഭാഗത്തിന്റെ ധാരണ. ഡി.വൈ.എഫ്.ഐ എന്ന യുവജന സംഘടനയ്ക്ക് കേഡര്‍മാരെ സംഭാവന ചെയ്യുന്ന എസ്.എഫ്.ഐ തകര്‍ന്നാല്‍ സി.പി.എമ്മിന്റെ രാഷ്ട്രീയത്തെ തന്നെ ഇല്ലാതാക്കന്‍ കഴിയുമെന്ന വ്യാമോഹമാണത്. മാധ്യമ തൂലികക്കും ചാനല്‍ മൈക്കുകള്‍ക്കും അതിനുള്ള ശേഷി ഉണ്ടായിരുന്നു എങ്കില്‍ എന്നേ കാമ്പസുകളില്‍ ചുവപ്പ് സൂര്യന്‍ അസ്തമിക്കുമായിരുന്നു.എസ്.എഫ്.ഐ വിരുദ്ധ അജണ്ട മാത്രമാണ്. കത്തിക്കുത്ത് മുന്‍നിര്‍ത്തി ഭീകര സംഘടനയാക്കാന്‍ ശ്രമിച്ചവര്‍ കോപ്പിയടി ആരോപിച്ച് എസ്.എഫ്.ഐക്കാരെ കഴിവ് കെട്ടവരായി ചിത്രീകരിക്കാനാണിപ്പോള്‍ ശ്രമിക്കുന്നത്.എസ്.എഫ്.ഐക്കെതിരായ ഇത്തരം കള്ളക്കഥകള്‍ക്ക് അല്‍പ്പായുസ്സ് മാത്രമേ ഇപ്പോഴുള്ളൂ……

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.