Home Don't Miss നവമാധ്യമങ്ങളെ ഉപയോഗിച്ച് ആര്‍.എസ്.എസ്, എസ്.എഫ്. ഐയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന്

നവമാധ്യമങ്ങളെ ഉപയോഗിച്ച് ആര്‍.എസ്.എസ്, എസ്.എഫ്. ഐയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന്

SHARE

ആര്‍.എസ്.എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം. ആര്‍.എസ്.എസ് എസ്.എഫ്.ഐയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും നവമാധ്യമങ്ങളെ ഉപയോഗിച്ച് സംഘടനയ്‌ക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ദേവ് ആരോപിച്ചു.

എല്ലാ വെല്ലുവിളികളും എസ്.എഫ്.ഐ നേരിടും. സംഘടനയില്‍ ചിലര്‍ മാത്രമാണ് തെറ്റ് ചെയ്യുന്നത്. അതിനെ ന്യായീകരിക്കുന്നില്ല. അവര്‍ നടപടി നേരിടുക തന്നെ വേണം. അതില്‍ ഒരു വിട്ടു വീഴ്ചയ്ക്കും എസ്.എഫ്.ഐ തയ്യാറല്ല. എന്നാല്‍ രാഷ്ട്രീയമായി തങ്ങളെ കീഴ്പ്പെടുത്താമെന്നാണ് വിചാരിക്കുന്നതെങ്കില്‍ അതിനെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും ഇതിനായി ക്യാമ്പസുകള്‍ തോറും വിദ്യാര്‍ത്ഥികളെ അണിനിരത്തുമെന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

ഒരു ക്യാമ്പസിലും എസ്.എഫ്.ഐ വിരുദ്ധരായി അവിടുത്തെ വിദ്യാര്‍ത്ഥികള്‍ മാറണമെന്ന് നേതൃത്വത്തിന് ചിന്തിക്കാന്‍ കഴിയില്ല. എന്നാല്‍ ക്യാമ്പസിലെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കാന്‍ നേതൃത്വത്തിന് കഴിയില്ലെന്നും. അത് യൂണിറ്റ് കമ്മിറ്റിയാണ് ചെയ്യുന്നതെന്നും സച്ചിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.