Home CheesyDays കര്‍ണാടക: വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും

കര്‍ണാടക: വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും

SHARE

കര്‍ണാടകത്തിലെ 15 വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. രാജി അംഗീകരിക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

കേസില്‍ സ്പീക്കറുടെ അധികാരങ്ങളില്‍ കോടതിക്ക് ഏത് അളവുവരെ ഇടപെടാം എന്നതാകും ഇന്ന് പ്രധാനമായും കോടതി പരിശോധിക്കുക. എംഎല്‍എമാരുടെ രാജികത്തുകളിന്മേല്‍ ഒരു ദിവസത്തിനകം തീരുമാനം എടുക്കാനുള്ള സുപ്രീംകോടതി നിര്‍ദ്ദേശം സ്പീക്കര്‍ തള്ളിയിരുന്നു.

രാജികത്തുകളിന്മേല്‍ ഭരണഘടനയുടെ 190 -ാം അനുഛേദം പ്രകാരം വിശദമായ പരിശോധന നടത്തി തീരുമാനം എടുക്കാനുള്ള അധികാരം ഉണ്ടെന്നായിരുന്നു സ്പീക്കറുടെ വിശദീകരണം. നിശ്ചിത സമയത്തിനകം തീരുമാനം എടുക്കണമെന്ന് കോടതിക്ക് ഉത്തരവിടാന്‍ ആകില്ലെന്നും സ്പീക്കര്‍ വാദിച്ചിരുന്നു. ഇതോടെയാണ് ഈ കേസിലെ ഭരണഘടനാപരമായ വശങ്ങള്‍ വിശദമായി പരിശോധിക്കാന്‍ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.