Home SilverScreen അമലാപോള്‍ പ്രണയത്തിലാണെന്നു തുറന്നു പറഞ്ഞു ; തന്റെ കാമുകന്‍ സിനിമയില്‍ നിന്നുള്ളയാളല്ലെന്നും വ്യക്തമാക്കി

അമലാപോള്‍ പ്രണയത്തിലാണെന്നു തുറന്നു പറഞ്ഞു ; തന്റെ കാമുകന്‍ സിനിമയില്‍ നിന്നുള്ളയാളല്ലെന്നും വ്യക്തമാക്കി

2707
0
SHARE

വിജയ്‌യുടെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തയെത്തിയതിന് പിന്നാലെ അമല പോളിനോടും വിവാഹത്തെക്കുറിച്ച് ചോദിച്ച് ആരാധകര്‍ സാമൂഹമാധ്യമത്തിലൂടെ എത്തിയതോടെയാണ് താരം മറുപടി നല്‍കിയത്. തനിക്കും മറ്റൊരു വിവാഹം ഉണ്ടാകുമെന്ന് അറിയിച്ച് അമലാ പോള്‍.
2014ലായിരുന്നു അമലയും വിജയിയും വിവാഹിതരായത്. 2017 ല്‍ ഇരുവരും വേര്‍പിരിയുകയും ചെയ്തു. പക്വതയില്ലാത്ത സമയത്തായിരുന്നു തന്റെ വിവാഹമെന്നും ആ തീരുമാനം തെറ്റായിരുന്നുവെന്ന് പിന്നീടാണ് മനസ്സിലാക്കിയതെന്നുമാണ് വേര്‍പിരിഞ്ഞതിന് ശേഷം അമലാപോള്‍ പറഞ്ഞത്. പ്രണയത്തിലാണെന്ന സത്യം തുറന്ന് പറഞ്ഞതാരം തന്റെ കാമുകന്‍ സിനിമയില്‍ നിന്നുള്ളയാളല്ലെന്നും വ്യക്തമാക്കി. പ്രണയത്തിലാണെന്ന് വ്യക്തമാക്കിയെങ്കിലും അടുത്തൊന്നും വിവാഹമുണ്ടാവില്ലെന്നും താരം പറഞ്ഞു. അമല പോളിന്റെ പുതിയതായി പുറത്തിറങ്ങാന്‍ പോകുന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയ്ക്കിടെയാണ് പ്രണയത്തിലാണെന്ന കാര്യത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.