Home Cinema കേന്ദ്രസര്‍ക്കാരിനെതിരെ നടന്‍ സൂര്യ ; പുതിയ വിദ്യാഭ്യാസ നയം വിദ്യാര്‍ഥികളുടെ ഭാവി തുലാസിലാക്കും

കേന്ദ്രസര്‍ക്കാരിനെതിരെ നടന്‍ സൂര്യ ; പുതിയ വിദ്യാഭ്യാസ നയം വിദ്യാര്‍ഥികളുടെ ഭാവി തുലാസിലാക്കും

153
0
SHARE

കെ കസ്തൂരി രംഗന്‍ കമ്മിറ്റി നിര്‍ദേശിച്ച പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് നടപ്പാക്കിയാല്‍ 1848 പൊതു വിദ്യാലയങ്ങളാണ് പൂട്ടേണ്ടിവരുകയെന്നും ദരിദ്രരായ വിദ്യാര്‍ഥികളുടെ ഭാവിയാണ് തുലാസിലാവുകയെന്നും സൂര്യ പറഞ്ഞു. ‘ആദിവാസികളുടെയും ദരിദ്രരായ ഗ്രാമീണരുടെയും കുട്ടികള്‍ക്ക് പഠിക്കാന്‍ മറ്റ് മാര്‍ഗങ്ങളൊന്നും ഉണ്ടാവില്ല. ദൂരസ്ഥലങ്ങളിലേക്ക് യാത്ര ചെയ്ത് പഠിക്കാനുള്ള സാഹചര്യങ്ങള്‍ അവര്‍ക്ക് അപ്ര്യാപ്യമാണ്. അവരപ്പോള്‍ എങ്ങനെയാണ് പ്രാഥമിക വിദ്യാഭ്യാസം നേടുക?’ സൂര്യ ചോദിച്ചു. എന്‍ട്രന്‍സ് പരീക്ഷകളില്‍ ഉയര്‍ന്ന റാങ്ക് നേടുക എന്നത് വിദ്യാര്‍ഥികളുടെ പ്രാഥമിക ലക്ഷ്യമായി ഇപ്പോള്‍ അടിച്ചേല്‍പ്പിക്കപ്പെടുകയാണെന്നും അവിടെയും സാമ്പത്തിക പശ്ചാത്തലമനുസരിച്ച് വിദ്യാര്‍ഥികള്‍ രണ്ട് തട്ടുകളിലാക്കപ്പെടുകയാണെന്നും സൂര്യ. ‘ഇന്ത്യയിലെ കോച്ചിംഗ് സെന്ററുകളുടെ ഇപ്പോഴത്തെ വാര്‍ഷിക വരുമാനം 5000 കോടിയാണ്. എട്ടാം ക്ലാസ് മുതല്‍ കുട്ടികള്‍ വിവിധ എന്‍ട്രന്‍സ് പരീക്ഷകളുടെ കോച്ചിംഗ് ക്ലാസുകളില്‍ പോവുകയാണ്. പക്ഷേ ആ വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും നഗരത്തിലെ സ്വകാര്യ സ്‌കൂളുകളില്‍ നിന്നാണ്. അപ്പോള്‍ ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ എന്തുചെയ്യും?’ സൂര്യ ചോദിക്കുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.