Home KeralaFocus നവകേരള നിർമാണം; ലോകബാങ്കിന്റെ പങ്കാളിത്തം ഉറപ്പാക്കി ഇൻ്റർനാഷണൽ കോൺക്ലേവ്

നവകേരള നിർമാണം; ലോകബാങ്കിന്റെ പങ്കാളിത്തം ഉറപ്പാക്കി ഇൻ്റർനാഷണൽ കോൺക്ലേവ്

SHARE

ലോകബാങ്ക് വികസന പങ്കാളിത്തം നൽകുന്ന ഇന്ത്യൻ സംസ്ഥാനം എന്ന നേട്ടം സ്വന്തമാക്കി കേരളം. ഇന്ന് കോവളത്ത് നടന്ന കോൺക്ലേവിൽ ലോകബാങ്ക് പ്രതിനിധി ജുനൈദ് അഹമ്മദാണ് ഈ പ്രഖ്യാപനം നടത്തിയത്. സാധാരണനിലയിലുള്ള പ്രോജക്ട് പങ്കാളി എന്നതിലുപരിയായി വികസന പങ്കാളി ആയിട്ടാണ് ലോകബാങ്ക് കേരളത്തിൻറെ പുനർ നിർമാണ പ്രവർത്തനങ്ങളിൽ സഹകരിക്കുക എന്നാണ് വ്യക്തമാക്കപ്പെട്ടത്.

ഏറെ വർഷങ്ങൾക്ക് ശേഷമാണ് രാജ്യത്ത് ലോകബാങ്ക് ഇങ്ങനെ ഒരു സംസ്ഥാനത്തെ വികസന പങ്കാളിയാക്കുന്നത്. വളരുന്ന കേരളത്തിൽ നിക്ഷേപം നടത്താൻ ഉള്ള ഉള്ള ബാങ്കിൻറെ താല്പര്യം ലോകബാങ്ക് പ്രതിനിധി ആവർത്തിച്ച് വ്യക്തമാക്കി. കൂടുതൽ അതിജീവനം ക്ഷമതയുള്ള കേരളം സൃഷ്ടിക്കുമ്പോൾ അതിവേഗം സംഭവിക്കുന്ന നഗരവത്കരണം കണക്കിലെടുക്കേണ്ടതുണ്ട്. ലോകബാങ്ക്, എ ഡി ബി, ജെ ഐ സി എ, എഫ് ഡി എഫ് ഡബ്ല്യു ബാങ്ക് എന്നിവ കേരളത്തിൻറെ പുനർനിർമാണത്തിനുള്ള സഹായവും പങ്കാളിത്തവും വാഗ്ദാനം ചെയ്തു.

നാടിൻ്റെയാകെ സഹകരണത്തോടും പിന്തുണയോടും പ്രളയാനന്തര കേരളം പുനഃസൃഷ്ടിക്കാൻ റീബിൽഡ് കേരള ഇനീഷ്യീറ്റീവിൻ്റെ ഭാഗമായി നടന്ന…

Posted by Rebuild Kerala on Monday, 15 July 2019

നഗരങ്ങളിലെ ജലവിതരണത്തിന് റോഡുകൾക്കും അടക്കം സഹായം നൽകാമെന്ന് നബാർഡ് ഹഡ്കോ എന്നീ ഏജൻസികൾ അറിയിച്ചു. ടാറ്റ ട്രസ്റ്റ് വില്ലൻ മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ ഐ എഫ് ഡി സി ഫൗണ്ടേഷൻ എന്നിവയും പ്രത്യേകം തീരുമാനിക്കുന്ന ഇന്ന് പദ്ധതികൾക്ക് സഹായം നൽകാമെന്നും വിവിധ വകുപ്പുകളുടെ കാര്യക്ഷമത ശക്തിപ്പെടുത്തുന്നതിൽ അതിന് പിന്തുണ നൽകാമെന്നും അറിയിച്ചു. ഇതിൻറെ നടത്തിപ്പും പുരോഗതിയും എല്ലാ മാസവും കൃത്യമായി വിലയിരുത്തപ്പെടും. മുഖ്യമന്ത്രി എന്ന നിലയിൽ അതിന് അതിന് നേതൃത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.