Home CheesyDays യുവാവിന്റെ ശരീരത്തില്‍ സ്ത്രീ അവയവങ്ങള്‍ അമ്പരപ്പോടെ വൈദ്യലോകം

യുവാവിന്റെ ശരീരത്തില്‍ സ്ത്രീ അവയവങ്ങള്‍ അമ്പരപ്പോടെ വൈദ്യലോകം

SHARE

വന്ധ്യത ചികിത്സയ്ക്ക് എത്തിയ യുവാവിന്റെ ശരീരത്തില്‍ സ്ത്രീ അവയവങ്ങള്‍ കണ്ടെത്തി. മുംബൈയിലെ ഒരു ആശുപത്രിയിലാണ് 29 കാരനായ യുവാവ് ചികിത്സക്കായി എത്തിയത്. ഗര്‍ഭപാത്രം ഉള്‍പ്പടെയുള്ള അവയവങ്ങളാണ് യുവാവിന്റെ ശരീരത്തില്‍ കണ്ടെത്തിയത്. ലോകത്ത് 200 പേര്‍ക്ക്200 പേര്‍ക്ക് മാത്രമെ ഇത്തരത്തിലുള്ള അവസ്ഥ ഉണ്ടായിട്ടുള്ളു.

വന്ധ്യത ചികിത്സക്കായിരുന്നു യുവാവ് ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ യുവാവിന്റെ ശരീരത്തില്‍ ഗര്‍ഭപാത്രം, ഫലോപ്യന്‍ ട്യൂബ്, യോനീ നാളം എന്നിവ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ യുവാവിന്റെ ശരീരത്തില്‍ ശരീരത്തില്‍ നിന്നും ഈ അവയവങ്ങള്‍ നീക്കം ചെയ്തു. ശസ്ത്രക്രിയക്കു ശേഷം യുവാവ് സുഖം പ്രാപിച്ച് വരികയാണ്. അവയങ്ങള്‍ ശരീരത്തില്‍ നിന്നും നീക്കം ചെയ്തുവെങ്കിലും ഇയാള്‍ക്ക് കുട്ടികള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ബീജം ഇല്ലാത്ത അവസ്ഥയാണ് ഇയാള്‍ക്ക് കുട്ടികള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ബീജം ഇല്ലാത്ത അവസ്ഥയാണ് ഇയാള്‍ക്ക് ഉള്ളതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.