വാട്സപ്പ് പുതിയ ഫീച്ചർ പുറത്തിറക്കുന്നു; ക്വിക്ക് എഡിറ്റ് മീഡിയ ഷോട്ട്കട്ട്

  SHARE

  വാട്സപ്പ് പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ക്വിക്ക് എഡിറ്റ് മീഡിയ ഷോട്ട്കട്ട് എന്ന ഫീച്ചറാണ് അണിയറയിൽ ഒരുങ്ങുന്നത്. വാട്‌സാപ്പില്‍ ലഭിക്കുന്ന മീഡിയാ ഫയലുകള്‍ വളരെ എളുപ്പം എഡിറ്റ് ചെയ്യാൻ സഹായകമാകുന്നതാണ് ഈ ഫീച്ചർ.ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങളായി ലഭിക്കുന്ന മീഡിയാ ഫയലുകള്‍ വളരെ എളുപ്പം എഡിറ്റ് ചെയ്യാന്‍ ഇതുവഴി സാധിക്കും.

  ഫയല്‍ തുറക്കുമ്പോള്‍ തന്നെ ഒരു ക്വിക്ക് എഡിറ്റ് ഷോര്‍ട്ട്കട്ട് പ്രത്യക്ഷപ്പെടും. ഇത് ഉപയോ​ഗിച്ച് ലഭിച്ച ഫയലിൽ മാറ്റങ്ങൾ വരുത്താനാകും. ഇവ പുതിയ ഫയലായി ഫോണിൽ സേവ് ചെയ്യപ്പെടും. ​ഗാലറിയിൽ നിന്ന് ഇവ മറ്റുള്ളവരുമായി പങ്കുവയ്ക്കാനുമാകും. അധികം താമസിക്കാതെ ഫീച്ചർ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ നിർമാണ ഘട്ടത്തിലാണ് ഇത്.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.