പ്രശസ്ത ഛായാഗ്രാഹകന്‍ എം.ജെ.രാധാകൃഷ്ണന് അന്തരിച്ചു. ഹൃദയാഘാതത്തെതുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം ഏഴു തവണ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ക്കും അര്‍ഹനായി.75 സിനിമകള്‍ക്ക് കാമറ ചലിപ്പിച്ചു.
ഷാങ്ഹായ് മേളയില്‍ പുരസ്കാരം നേടിയ ഡോ. ബിജു സംവിധാനം ചെയ്ത വെയില്മരങ്ങളുടെയും ഛായാഗ്രഹണം നിര്‍വഹിച്ചത് എം.ജെ. രാധാകൃഷ്ണനായിരുന്നു.
അടൂര്‍ ഗോപാലകൃഷ്ണന് മുതല്‍ ഡോ. ബിജു വരെയുള്ള സംവിധായകരുടെ സിനിമകളില്‍ എം.ജെ.രാധാകൃഷ്ണന്റെ ഛായാഗ്രഹണ മികവ് കാണാം. 1999 ല്‍ കാന്‍ ചലച്ചിത്ര മേളയില്‍ മരണ സിംഹാസനം എന്ന ചിത്രത്തിലൂടെ ഗോള്‍ഡന്‍ കാമറ അവാര്‍ഡ് നേടിയ എ.ജെ.രാധാകൃഷ്ണന് ഏഴ് സംസ്ഥാന പുരസ്കാരങ്ങളും നേടി. 1996ല്‍ ജയരാജിന്റെ ദേശാടനത്തിലൂടെയായിരുന്നു ആദ്യ സംസ്ഥാന അവാര്‍ഡ്. 99ല്‍ കരുണത്തിനും 2007ല്‍ അടയാളങ്ങള്‍ക്കും പുരസ്കാരം ലഭിച്ചു. 2008ല്‍ ബയോസ്കോപ്പിനും 2010ല്‍ വീട്ടിലേക്കുള്ള വഴിക്കും 2011ല്‍ ആകാശത്തിന്റെ നിറത്തിനും വീണ്ടും പുരസ്കാരം. 2017ല്‍ കാടുപൂക്കുന്ന നേരത്തിലൂടെയാണ് ഏഴാമത്തെ സംസ്ഥാന അവാര്‍ഡ്.