Home CheesyDays വ്യക്തിയല്ല സംഘടനയാണ് വലുതെന്ന് എന്ന പാഠം പഠിപ്പിച്ച പ്രസ്ഥാനമാണിത്; തെറ്റുകള്‍ തിരുത്തുക തന്നെ വേണം

വ്യക്തിയല്ല സംഘടനയാണ് വലുതെന്ന് എന്ന പാഠം പഠിപ്പിച്ച പ്രസ്ഥാനമാണിത്; തെറ്റുകള്‍ തിരുത്തുക തന്നെ വേണം

SHARE

എതിരാളികളുടെ കത്തിമുനയാല്‍ പിടഞ്ഞ് വീണ നിരവധി രക്തസാക്ഷികളുടെ പ്രസ്ഥാനമാണ് എസ്.എഫ്.ഐ. എറണാകുളം മഹാരാജാസ് കോളജിലെ അഭിമന്യു ഉള്‍പ്പെടെ നിരവധി ഉദാഹരണം നമുക്ക് മുന്നിലുണ്ട്.

കുത്തേറ്റ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലും എസ്.എഫ്.ഐക്കാരനാണ്. കുത്തിയവരും പ്രതിഷേധിച്ച് തെരുവിലിറങ്ങിയവരും എസ്.എഫ്.ഐ പ്രവര്‍ത്തകരാണ്. രണ്ട് ഡിപ്പാര്‍ട്ട് മെന്റുകളിലെ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തിന് സംഘടന ഉത്തരവാദിയായത് അത് യൂണിവേഴ്സിറ്റി കോളജ് ആയത് കൊണ്ട് മാത്രമാണ്. എസ്.എഫ്.ഐക്ക് മാത്രം സമ്പൂര്‍ണ്ണ ആധിപത്യമുള്ള കാമ്പസാണിത്.എസ്.എഫ്.ഐക്കാര്‍ മാത്രമുള്ള ക്യാമ്പസില്‍ എന്ത് തര്‍ക്കം ഉണ്ടായാലും അത് എസ്.എഫ്.ഐക്കാര്‍ തമ്മിലായിരിക്കും. അതിനാല്‍ തന്നെ തിരുത്തല്‍ നടപടിക്ക് ഉത്തരവാദിത്വവും വലുതാണ്.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ യുടെ പോരാട്ട വീര്യത്തെ ഭയക്കുന്ന പ്രതിപക്ഷം ഇപ്പോള്‍ തന്നെ ഉണര്‍ന്നു കഴിഞ്ഞു. മാധ്യമ വിചാരണയും തുടങ്ങി കഴിഞ്ഞു. ഏതാനും ചില നേതാക്കള്‍ ചെയ്ത തെറ്റിന് കേരളത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംഘടനയാണ് വേട്ടയാടപ്പെടുന്നത്. യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐക്കാര്‍ തമ്മിലടിച്ചാല്‍ മാത്രമേ അവിടെ കടന്ന് കയറാന്‍ കഴിയൂ എന്ന് നല്ലപോലെ പ്രതിപക്ഷത്തിനറിയാം. അതിന് അനുകൂലമായ സാഹചര്യം നിങ്ങളായിട്ട് ഒരുക്കി കൊടുക്കരുത്.

വ്യക്തിയല്ല സംഘടന എന്ന പാഠം പഠിപ്പിച്ച സംഘടന,കേരളത്തിലെ ബഹു ഭൂരിപക്ഷം വരുന്ന വിദ്യാര്‍ത്ഥികളുടേയും വികാരമാണ് എസ്.എഫ്.ഐ. മുഴുവന്‍ സര്‍വ്വകലാശാലാ യൂണിയനുകളും ബഹുഭൂരിപക്ഷം ക്യാമ്പസുകളും ഭരിക്കാന്‍ ഈ സംഘടനക്ക് കഴിയുന്നത് വിദ്യാര്‍ത്ഥികള്‍ നല്‍കിയ അകമഴിഞ്ഞ പിന്തുണയിലാണ്.

കുത്തേറ്റ വിദ്യാര്‍ത്ഥിക്ക് വേണ്ടി തെരുവിലിറങ്ങിയ പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ പറഞ്ഞതും തങ്ങള്‍ എസ്.എഫ്.ഐക്ക് എതിരല്ലെന്നാണ്. എസ്.എഫ്.ഐയെ വിട്ട് ഒരു കളിയുമില്ലന്ന് യൂണിയന്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളും പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.