Home Newspool ഇന്ത്യ-ശ്രീലങ്ക മത്സരത്തിനിടെ ആകാശത്ത് വട്ടമിട്ട് പറന്ന് വിമാനങ്ങള്‍,അന്വേഷണം പ്രഖ്യാപിച്ച് ഐസിസി. വീഡിയോ കാണാം

ഇന്ത്യ-ശ്രീലങ്ക മത്സരത്തിനിടെ ആകാശത്ത് വട്ടമിട്ട് പറന്ന് വിമാനങ്ങള്‍,അന്വേഷണം പ്രഖ്യാപിച്ച് ഐസിസി. വീഡിയോ കാണാം

SHARE

ഇന്ത്യ-ശ്രീലങ്ക മത്സരത്തിനിടെ ആകാശത്ത് ബാനറുമായി പറന്ന രണ്ട് വിമാനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ മുഴുവന്‍.

‘ജസ്റ്റിസ് ഫോര്‍ കശ്മീര്‍, ‘ഇന്ത്യ വംശഹത്യ അവസാനിപ്പിക്കുക’, ‘കാശ്മീരിനെ സ്വതന്ത്രമാക്കുക’. എന്നീ വാചകങ്ങള്‍ എഴുതിയ ബാനറുമായിട്ടാണ് ഗ്രൗണ്ടിന് മുകളിലൂടെ വിമാനം പറന്നത്. ആദ്യം മൂന്നാം ഓവറിലേക്ക് കടക്കുമ്പോഴും പിന്നീട് 17ാം ഓവറിലേക്ക് കടക്കുമ്പോഴാണ് വിമാനം പറന്നത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

സംഭവത്തില്‍ ഐ.സി.സി ഖേദം പ്രകടിപ്പിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.