Home Don't Miss ജേക്കബ് തോമസിനെതിരെ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കി സംസ്ഥാന സര്‍ക്കാര്‍, ജേക്കബ് തോമസിനെതിരെയുള്ള കേസുകളെ കുറിച്ചടക്കം...

ജേക്കബ് തോമസിനെതിരെ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കി സംസ്ഥാന സര്‍ക്കാര്‍, ജേക്കബ് തോമസിനെതിരെയുള്ള കേസുകളെ കുറിച്ചടക്കം റിപ്പോര്‍ട്ടില്‍ പരാമര്‍ശം

SHARE

സര്‍ക്കാരിനെ വിമര്‍ശിച്ചതിനും സര്‍വീസ് ചട്ടലംഘനത്തിനും സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥനെ വിരമിക്കാന്‍ അനുവദിക്കാനാകില്ല എന്ന് കാണിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയത്. സംസ്ഥാനം എതിര്‍ക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനു വിആര്‍എസ് അനുവദിക്കാന്‍ ചട്ടമില്ല.

ഓഖി, പ്രളയം സംഭവങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതും അനുവാദമില്ലാതെ സര്‍വീസ് സ്‌റ്റോറിയെഴുതി ഔദ്യോഗിക രഹസ്യങ്ങള്‍ വെളിപ്പെടുത്തിയതും ഗുരുതര ചട്ടലംഘനമായി ചൂണ്ടികാണിക്കുന്നു. തുറമുഖ ഡയറക്ടറായിരിക്കെ ഡ്രെഡ്ജര്‍ വാങ്ങിയതിലെ ക്രമക്കേടില്‍ വിജിലന്‍സ്, ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടും ചേര്‍ത്തിട്ടുണ്ട്. സ്വയം വിരമിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് കേരള സര്‍ക്കാരിനെ സമീപിച്ചിരുന്നു.ഇത് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹം കേന്ദ്രത്തെ സമീപിച്ചത്.

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ജേക്കബ് തോമസ്‌
തുറമുഖ ഡയറക്ടര്‍ ആയിരുന്നപ്പോള്‍ ഡ്രെഡ്ജര്‍ വാങ്ങിയത് സംബന്ധിച്ച, അദ്ദേഹം നടത്തിയെന്ന് പറയുന്ന അഴിമതിയെക്കുറിച്ചുള്ള വിജിലന്‍സ്, ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടുകളും, ഡി.ജി.പിയുടെ റിപ്പോര്‍ട്ടും കേന്ദ്രത്തിന് നല്‍കിയ രേഖയില്‍ സര്‍ക്കാര്‍ ചേര്‍ത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.