Home Newspool വിശ്വാസം തലക്കു പിടിച്ചു ആന പ്രതിമയുടെ അകത്തു കയറി കുടുങ്ങിയ സ്ത്രീ ; വീഡിയോ...

വിശ്വാസം തലക്കു പിടിച്ചു ആന പ്രതിമയുടെ അകത്തു കയറി കുടുങ്ങിയ സ്ത്രീ ; വീഡിയോ കാണാം

SHARE

ജനനം മരണം, വിനോദ യാത്ര തുടങ്ങി ഏത് സ്ഥലത്തു പോയാലും സെല്‍ഫി എടുക്കാത്ത ആരും തന്നെ നമുക്ക് ഇടയില്‍ ഉണ്ടാകില്ല. എന്നാല്‍ അത്തരത്തിലൊരു സെല്‍ഫിയാണ് ഇവിടെയും ചര്‍ച്ചയാകുന്നത്. എടുത്ത സെല്‍ഫിയിലെ അബദ്ധമാണ് ഏറെ ചിരി പടര്‍ത്തുന്നത്. ഗുജറാത്തില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍

ये सैंपल अब कभी नहीं जाएगी मन्नत मांगने।😯😯

Posted by Rajesh Arora on Friday, 21 June 2019

ആനപ്രതിമക്കടിയില്‍ കയറിയാല്‍ ആഗ്രഹം സാക്ഷാത്കരിക്കുമെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് യുവതി ആനയ്ക്ക് അടിയില്‍ കയറിയത്. എന്നാല്‍ സെല്‍ഫി എടുക്കാനുള്ള ശ്രമത്തിനിടെ യുവതി കുടുങ്ങി പോവുകയായിരുന്നു. പുറത്തിറങ്ങാന്‍ പോയിട്ട് ഒന്ന് അനങ്ങാന്‍ പോലും കഴിയാത്ത സാഹചര്യമാണ് ഉണ്ടായത്.

പുറത്തുകടക്കാന്‍ തന്നെക്കൊണ്ടാകും വിധം സ്ത്രീ ശ്രമിക്കുന്നുണ്ട്. എന്നാല്‍ എല്ലാം പരാജയപ്പെടുകയായിരുന്നു. ഇതിനിടെ മറ്റു സ്ത്രീകളില്‍ ചിലര്‍ സഹായത്തിനെത്തുകയും ചെയ്തു. ഒടുവില്‍ ഏറെ ബുദ്ധിമുട്ടിയാണ് സ്ത്രീയെ പുറത്തെത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.