Home Newspool പട്ടാളക്കാരെ പറഞ്ഞുവിടാന്‍ തീരുമാനിച്ച് ബിജെപി സര്‍ക്കാര്‍

പട്ടാളക്കാരെ പറഞ്ഞുവിടാന്‍ തീരുമാനിച്ച് ബിജെപി സര്‍ക്കാര്‍

SHARE

കരസേനാ ക്യാംപുകളില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടെന്ന വിമര്‍ശനം ഉയരുന്നതിനെ തുടര്‍ന്ന് ഭീകരാക്രമണം നേരിട്ട കരസേനാ ക്യാംപുകളുടെ നേതൃത്വം വഹിച്ചിരുന്ന കമാന്‍ഡര്‍മാരെ നിര്‍ബന്ധിതമായി വിരമിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നു.

ജമ്മു കശ്മീരിലെ ഉറി, നഗ്രോട്ട, സുന്‍ജ്വാന്‍ ക്യാംപുകള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണു കര്‍ശന അച്ചടക്ക നടപടി പരിഗണിക്കുന്നത്. പ്രാഥമിക നിര്‍ദേശം സേനാ നേതൃത്വത്തിനു സര്‍ക്കാര്‍ കൈമാറിയെന്നാണു സൂചന. ഉറിയിലും നഗ്രോട്ടയിലും 2016 ലും സുന്‍ജ്വാനില്‍ കഴിഞ്ഞ വര്‍ഷവുമായിരുന്നു ആക്രമണം നടന്നത്.

ക്യാംപുകള്‍ ആക്രമിക്കപ്പെട്ടതില്‍ ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നാണു സര്‍ക്കാര്‍ നിലപാട്. ഭീകരര്‍ക്കു നുഴഞ്ഞുകയറാന്‍ കഴിയുംവിധം ക്യാംപുകളില്‍ സുരക്ഷാ വീഴ്ചയുണ്ടായതായി അന്വേഷണ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. പല തലങ്ങളിലുള്ള സുരക്ഷ മറികടന്ന് ഭീകരര്‍ ക്യാംപിനുള്ളില്‍ കടന്നതു ഗുരുതര പിഴവാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.

അതേസമയം നിര്‍ബന്ധിത വിരമിക്കലാണെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും. എന്നാല്‍, ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം കമാന്‍ഡര്‍ക്കുമേല്‍ കെട്ടിവയ്ക്കുന്നതു തങ്ങളുടെ മനോവീര്യം കെടുത്തുമെന്നാണ് സേനാംഗങ്ങള്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.