Home CRIME പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു ; ഇമാമിന് അഞ്ച് വര്‍ഷം തടവ്

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു ; ഇമാമിന് അഞ്ച് വര്‍ഷം തടവ്

979
0
SHARE

യുഎഇയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ 31 വയസുകാരനായ ഇമാമിന് അജ്മാന്‍ ക്രിമിനല്‍ കോടതി അഞ്ചുവര്‍ഷം തടവ് ശിക്ഷ വിധിച്ചു. ജയില്‍ ശിക്ഷക്ക് ശേഷം നാടുകടത്താനും ഉത്തരവുണ്ട്.

ഇശ പ്രാര്‍ത്ഥനക്ക് ശേഷം കുട്ടിയെ അല്‍ ജാര്‍ഫ് പ്രദേശത്തെ പള്ളിക്ക് സമീപമുള്ള സ്വന്തം റൂമിലെത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു. ഒന്‍പത് തവണ കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. പ്രാര്‍ത്ഥനക്ക് ശേഷം കുട്ടി വൈകി എത്തുന്നതിലും കുട്ടിയുടെ പെരുമാറ്റത്തിലും അമ്മയ്ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് വിശദമായി ചോദിച്ചപ്പോള്‍ ഒന്‍പതുതവണ തന്നെ റൂമിലോട്ട് കൊണ്ടുപോയി പീഡിപ്പിച്ചതായി കുട്ടി അമ്മയോട് പറഞ്ഞു.

കുട്ടിക്ക് അഞ്ച് ദിര്‍ഹം കൊടുത്തതായും പണം അവശ്യം ഉള്ളപ്പോള്‍ റൂമിലേക്ക് വന്നാല്‍ മതിയെന്ന് ഇമാമാം പറഞ്ഞതായി കുട്ടി പറഞ്ഞു. മെഡിക്കല്‍ പരിശോധനയില്‍ കുട്ടി നിരവധി തവണ പീഡനത്തിന് വിധേയനായെന്ന് തെളിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.