Home IndiaUncut പാര്‍മെന്ററി പാര്‍ട്ടി നേതാവിനെ കണ്ടെത്താന്‍ കഴിയാതെ കോണ്‍ഗ്രസ് ;സ്പീക്കര്‍ ആരെന്ന് ഇന്നറിയാം

പാര്‍മെന്ററി പാര്‍ട്ടി നേതാവിനെ കണ്ടെത്താന്‍ കഴിയാതെ കോണ്‍ഗ്രസ് ;സ്പീക്കര്‍ ആരെന്ന് ഇന്നറിയാം

SHARE

പതിനേഴാം ലോകസഭയിലെ തെരഞ്ഞെടുക്കപ്പെട്ട പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നും തുടരും. പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, തെലങ്കാന, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള എംപിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക.

കേരളം ഉള്‍പ്പെടെ 23 സംസ്ഥാനങ്ങളിലെ എംപിമാര്‍ കഴിഞ്ഞദിവസം സത്യപ്രതിജ്ഞചെയ്തിരുന്നു. ബാക്കിയുള്ളസംസ്ഥാനങ്ങളിലെ എംപിമാരുടെ സത്യപ്രതിജ്ഞ ഇന്നു പൂര്‍ത്തിയാകും. എംപി ശശി തരൂര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇന്ത്യാ പാക് ക്രിക്കറ്റ് മത്സരം കാണാന്‍ പോയ തരൂര്‍ സത്യപ്രതിഞ്ജ ചെയതിരുന്നില്ല.

ലോകസഭാ സ്പീക്കറെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങളും ഇന്ന് ഉണ്ടായേക്കും സ്പീക്കര്‍ ആരെന്നകാര്യത്തില്‍ ബിജെപിയുടെ ഇന്ന് നിലപാട് വ്യക്തമാക്കും. അതേസമയം കോണ്‍ഗ്രസ് പാര്‍ലമെന്ററി സമിതിയുടെ യോഗവും ഇന്ന് ചേരുന്നുണ്ട്.

പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചെങ്കിലും പാര്‍ട്ടിനേതാവിനെക്കുറിച്ചു തീരുമാനമെടുക്കാന്‍ കഴിയാത്ത അവസ്ഥയാണ് കോണ്‍ഗ്രസിന് ഉള്ളത്. കൂടുതല്‍ എം.പി.മാരെ പാര്‍ലമെന്റിലെത്തിച്ച കേരളത്തിലെ നേതാക്കള്‍ക്കും പാര്‍ട്ടി നേതാവ് ആരെന്ന കാര്യത്തില്‍ തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. സഭാസമ്മേളനം ഉടന്‍ തുടങ്ങുന്ന സാഹചര്യത്തില്‍ പാര്‍ലമെന്ററി പാര്‍ട്ടിനേതാവിനെ നിശ്ചയിക്കുന്നതു നീട്ടിക്കൊണ്ടുപോകുന്ന കാര്യവും പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തും.
അധ്യക്ഷസ്ഥാനത്തു തുടരാന്‍ രാഹുല്‍ ഗാന്ധി സമ്മതിച്ചുവെന്നാണ് വിവരം. എന്നാല്‍, പാര്‍ലമെന്റില്‍ ആരെ നേതാവായി ഉയര്‍ത്തികാട്ടുമെന്ന് കോണ്‍ഗ്രസിന് ഇപ്പോഴും അറിയില്ല. പാര്‍ട്ടി അധ്യക്ഷന്‍ പാര്‍ലമെന്ററി പാര്‍ട്ടിനേതാവാകുകയെന്ന പതിവ് കോണ്‍ഗ്രസിന് ഇല്ല. പാര്‍ലമെന്റില്‍ കാര്യപ്രാപ്തിയുള്ള നേതാവിനെ കണ്ടെത്താന്‍ കഴിയാതെ ഉഴലുകയാണ് കോണ്‍ഗ്രസ് നേതാക്കളും എം.പിമാരും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.