Home GlobalVoice പതിനായിരങ്ങൾ തിങ്ങി നിറഞ്ഞ പ്രതിഷേധം, ഇടയിലേക്ക് ഒരു ആംബുലൻസ്; മനുഷ്യത്വത്തിന്റെ ഉദാത്ത മാതൃകയായി ആ ജനക്കുട്ടം...

പതിനായിരങ്ങൾ തിങ്ങി നിറഞ്ഞ പ്രതിഷേധം, ഇടയിലേക്ക് ഒരു ആംബുലൻസ്; മനുഷ്യത്വത്തിന്റെ ഉദാത്ത മാതൃകയായി ആ ജനക്കുട്ടം വീഡിയോ വൈറൽ

110
0
SHARE

പതിനായിരങ്ങൾ തടിച്ചു കൂടിയിരിക്കുന്ന ഒരു സമര സ്ഥാലത്തേക്ക് ആമ്പുലൻസ് കടന്നു വന്നൽ എന്താണ് സംഭിവിക്കുക. ഇത്തരം അവശ്യ സർവീസുകളുടെ പ്രധാന്യം മനസിലക്കിലായാണോ നമ്മുടെ നാട്ടിൽ ഇതിനോടുള്ള പ്രതികരണങ്ങളുണ്ടാകുന്നത്. പതിനായിരങ്ങളുടെ ഇടയിലേക്കെത്തുന്ന ഒരാമ്പുലൻ യാതൊരു തടസവും കൂടതെ കടന്നു പോകുന്ന വീഡിയോ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധേയമാവുകയാണ്. കുറ്റവാളി കൈമാറ്റബിൽ പിൻവലിക്കണമെന്നും ഭരണാധികാരി കാരി ലാം രാജിവെക്കണമെന്നും ആവശ്യപ്പെട്ട് ഹോങ്കോങ്ങിൽ നടക്കുന്ന പ്രതിഷേധ പരിപാടിയിലേക്ക് ആമ്പുലൻസ് എത്തുന്ന ദൃശ്യങ്ങളാണിത്. ലോക ശ്രദ്ധ പിടിച്ച് പറ്റിയ പ്രതിഷേധം തുടരുന്നതിനിടെ പതിനായിരങ്ങൾ തടിച്ചുകൂടിയ പ്രകടനത്തിലൂടെ യാതൊരു തടസവും കൂടാതെ ആംബുലൻസ് കടന്നു പോകുന്നു. ഒരു അവശ്യസർവീസിന്റെ ആവശ്യകത എന്തെന്നും അത്തരം സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്നും കാട്ടിത്തരുകയാണ് ഹോങ്കോങ്ങിലെ ജനങ്ങൾ. തെരുവിലിറങ്ങിയ ഒരു ജനക്കൂട്ടത്തിന്റ സമയോചിതമായ ഇടപെടലാണ് വ്യക്തമാകുന്നത്.

റോഡ് നിറയെ പ്രക്ഷോഭകാരികൾ മാത്രം. കുറ്റവാളി കൈമാറ്റബിൽ പിൻവലിക്കണമെന്നും ഭരണാധികാരി കാരി ലാം രാജി വെയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധക്കാർ നിരത്തുകൾ കയ്യടക്കിയിരിക്കുന്നു. അപ്പോഴാണ് അതു വഴി ഒരു ആംബുലൻസ് പാഞ്ഞുവരുന്നത്. പ്രക്ഷോഭവും പ്രതിഷേധവും ആളിക്കത്തുന്നതിനിടെ ഗതാഗതം പൂർണമായും തടസപ്പെട്ട അവസ്ഥയിലാണ് രോഗിയുമായുള്ള ആംബുലൻസിന്റെ കടന്നുവരവ്. പൊടുന്നനെ ആ ജനസാഗരം രണ്ട് വശത്തേക്ക് വകഞ്ഞുമാറുകയായിരുന്നു. കൃത്യം ആംബുലൻസിന് പോകാനുള്ള വഴി അളന്ന് മുറിച്ച് ഇരു വശങ്ങളിലേക്കും മാറി. മനുഷ്യത്വത്തിന്റെ ഉദാത്ത മാതൃകയായി മാറുകയായിരുന്നു ആ ജനക്കുട്ടം എന്നാണ് നടപടിയെ സോഷ്യൽ മീ‍ഡിയ വാഴത്തിയത്. ജനക്കൂട്ടത്തിന്റെ മാതൃകാപരമായ ഇടപെടലിന് അടിക്കുറിപ്പുകളും കയ്യടികളും വൈറലാവുകയാണ് സോഷ്യൽ മീഡിയയില്‍.

കുറ്റവാളികളെ വിചാരണയ്ക്കായി ചൈനയ്ക്ക് വിട്ടുനൽകാൻ അനുവാദംനൽകുന്ന നിയമമാണ് കുറ്റവാളി കൈമാറ്റബിൽ. വിവാദമായ ബിൽ റദ്ദാക്കിയിട്ടു ഹോങ്കോങ്ങിൽ പ്രതിഷേധം തുടരുകയാണ്. ബിൽ നിയമമാക്കാനുള്ള നീക്കം പൂർണമായി അവസാനിപ്പിക്കണമെന്നും ഭരണാധികാരി കാരി ലാം രാജിവെക്കണമെന്നും ആവശ്യപ്പെട്ട് കറുത്തവസ്ത്രമണിഞ്ഞ് വെളുത്ത പൂക്കളേന്തി കഴിഞ്ഞ ദിവസങ്ങളിലും ജനം തെരുവിലിറങ്ങിയിരുന്നു. ബില്ലിനെതിരേ ഒരാഴ്ചയായി നടന്നുവന്ന സമരത്തെത്തുടർന്ന് ബിൽ താത്കാലികമായി റദ്ദാക്കുകയായിരുന്നു. ഇക്കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ലെന്നും ബിൽ പൂർണമായി ഉപേക്ഷിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഒരു നാട്ടിൽ ജനങ്ങളെ ഇത്രയധികം സ്വാധീനിക്കുന്ന വിഷയത്തിനിടെ നടന്ന മനുഷ്യത്വപരമായ നടപടിക്കാണ് ലോകം സല്യൂട്ട് നൽകുന്നത്. പ്രക്ഷോഭകർക്ക് പ്രശംസാക്കടൽ തീർക്കുകയാണ് സൈബർ ലോകം. ഇന്നലെ നടന്ന പ്രക്ഷോഭത്തെ രണ്ടായി പിരിയുന്ന കരിങ്കടൽ എന്നും വിശേഷപ്പിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.