Home GlobalVoice മരിച്ച ഭാര്യയെ തേടി നടന്നത് 300 കിലോമീറ്റർ; വിനയരാജിനെ സഹായിച്ചത് ആംബുലൻസ് ഡ്രൈവർ

മരിച്ച ഭാര്യയെ തേടി നടന്നത് 300 കിലോമീറ്റർ; വിനയരാജിനെ സഹായിച്ചത് ആംബുലൻസ് ഡ്രൈവർ

1729
0
SHARE

മാർച്ച് മൂന്നിന് രാത്രി കോയമ്പത്തൂരിലുണ്ടായ കാറപകടത്തിലാണ് വിനയരാജിന്റെ ഭാര്യ ശാന്തി(44) മരിച്ചത്. അപകടത്തിൽ തലയ്ക്ക് സാരമായി പരിക്കേറ്റ വിനയരാജ് രണ്ടുമാസത്തോളം ചികിത്സയിലായിരുന്നു. മരിച്ച ഭാര്യയെത്തേടി നാടുനീളെ അലഞ്ഞ മനോനിലതെറ്റിയ ആളെ ഒടുവിൽ കണ്ടെത്തി. ഭാര്യ ശാന്തിയെത്തേടി വീടുവിട്ടിറങ്ങിയ ന്യൂമാഹി പെരിങ്ങാടിയിലെ മായക്കാവിൽ വിനയരാജിനെ(55)യാണ് തമിഴ്നാട്ടിലെ കുംഭകോണത്ത് കണ്ടെത്തിയത്.

ജൂൺ ഏഴിനാണ് കോയമ്പത്തൂരിലെ വീട്ടിൽനിന്ന് ഇദ്ദേഹത്തെ കാണാതായത്. ഇതുസംബന്ധിച്ച് പത്ര വാർത്ത വന്നിരുന്നു.ഭാര്യ മരിച്ച വിവരമറിഞ്ഞതോടെ മനോനില തകരാറിലായ ഇദ്ദേഹത്തിന്റെ ഓർമശക്തിക്കും തകരാർ സംഭവിച്ചു. ഭാര്യയെ അന്വേഷിച്ചാണ് ഇദ്ദേഹം വീടുവിട്ടിറങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു. കോയമ്പത്തൂർ കോവൈപുത്തൂരിലെ താമസസ്ഥലത്തുനിന്നു മുന്നൂറിലേറെ കിലോമീറ്റർ ദൂരെയാണ് കുംഭകോണം. വീടുവിട്ടിറങ്ങുമ്പോൾ ഇദ്ദേഹത്തിന്റെ കൈയിൽ മൊബൈൽ ഫോണോ പണമോ ഉണ്ടായിരുന്നില്ല.

കുംഭകോണത്തെത്തിയ വിനയരാജ് ഒരു സ്വകാര്യ ആസ്പത്രിയിലെ ആംബുലൻസ് ഡ്രൈവറെ കാണാൻ ഇടയായി. അദ്ദേഹത്തോട് ഭാര്യയെ കാണാനില്ല എന്ന് പറഞ്ഞു. മനോനിലയിൽ തകരാറു ബാധിച്ചപ്പോഴും, ഓർമ്മ ശക്തി നഷ്ട്ടപെട്ടിരുന്നിട്ടും ഭാര്യയുടെ ഫോൺ നമ്പർ വിനയരാജ് ഓർത്തിരുന്നു. ദയ തോന്നിയ ആംബുലൻസ് ഡ്രൈവർ തന്റെ ഫോൺ ഉപയോഗിച്ച് വിനയരാജ് പറഞ്ഞ നമ്പറിൽ വിളിച്ചപ്പോഴാണ് ബന്ധുക്കൾ ഈ സ്ഥലത്തു എത്തിയതിനെ കുറിച്ചറിയുന്നത്. ശനിയാഴ്ച രാത്രിതന്നെ ബന്ധുക്കൾ പോലീസുമായി കുംഭകോണത്തെത്തി. ഞായറാഴ്ച ഉച്ചയോടെയാണ് കോയമ്പത്തൂരിലെ വീട്ടിൽ തിരിച്ചെത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.