Home SilverScreen സസ്പെൻസ് റൊമാൻസ് കോമഡി ത്രില്ലർ സീനുകൾ കൂട്ടിയിണക്കി ലുക്കാ ട്രൈലെർ പുറത്തിറങ്ങി

സസ്പെൻസ് റൊമാൻസ് കോമഡി ത്രില്ലർ സീനുകൾ കൂട്ടിയിണക്കി ലുക്കാ ട്രൈലെർ പുറത്തിറങ്ങി

SHARE

യുവനിരയിലെ ഏറ്റവും ശ്രദ്ധേയ സാന്നിദ്ധ്യം ടൊവിനോ തോമസ് നവാഗത സംവിധായകന്‍ അരുണ്‍ ബോസിനൊപ്പം ചേരുന്ന ചിത്രമാണ് ലൂക്ക.
സ്റ്റോറീസ് ആൻഡ് തോട്ട്സ് ബാനറില്‍ ലിന്റോ തോമസ്, പ്രിന്‍സ് ഹുസൈന്‍ എന്നിവര്‍ ചേർന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ടൊവിനോയുടെ നായികയാകുന്നത് അഹാന കൃഷ്ണയാണ്. മൃദുല്‍ ജോര്‍ജ്ജ് അരുണ്‍ ബോസിനൊപ്പം ചേര്‍ന്നു രചന നിര്‍വഹിച്ചിരിക്കുന്ന ലൂക്കയില്‍ നിതിന്‍ ജോര്‍ജ്, വിനീത കോശി, അന്‍വര്‍ ഷെരീഫ്, ഷാലു റഹീം, പൗളി വല്‍സന്‍, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്‍, ശ്രീകാന്ത് മുരളി, രാഘവന്‍, നീന കുറുപ്പ്, ദേവി അജിത് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. നവാഗതനായ നിമിഷ് രവി ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് നിഖില്‍ വേണുവാണ്.

‘ലൂക്ക’യുടെ ട്രെയിലർ എത്തി. ടൊവീനോയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് വിഡിയോ പുറത്തുവന്നത്. പ്രണയവും തമാശവും നിഡൂഢതയും നിറഞ്ഞതാണ് ട്രെയിലർ. ചുരുങ്ങിയ സമയം കൊണ്ട് ഒരു പിടി മികച്ച ഗാനങ്ങളൊരുക്കി ശ്രദ്ധേയനായ സൂരജ് എസ് കുറുപ്പാണ് ലൂക്കയിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്. മുൻപ് ലൂക്കായിലെ ‘ഒരേ കണ്ണാലേ’ എന്ന ഗാനം ഹിറ്റ് ചാർട്ടിലിടം നേടിയിരുന്നു. ഒരു മില്യൻ കടന്ന് ഗാനത്തിൻറെ കാഴ്ചക്കാരുടെ എണ്ണം കുതിക്കുകയാണ് സെഞ്ച്വറി ഫിലിംസ് വിതരണം ചെയ്യുന്ന ലൂക്ക ജൂണ്‍ 28ന് തീയറ്ററുകളിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.