Home CheesyDays കാത്തിരുന്നു…..കരുതികൂട്ടികൊലപ്പെടുത്തി…..പോലീസ് ഉദ്യോഗസ്ഥ സൗമ്യയുടെ കൊലപാതകത്തിന്റെ കഥ ഇങ്ങനെ…..

കാത്തിരുന്നു…..കരുതികൂട്ടികൊലപ്പെടുത്തി…..പോലീസ് ഉദ്യോഗസ്ഥ സൗമ്യയുടെ കൊലപാതകത്തിന്റെ കഥ ഇങ്ങനെ…..

SHARE

പിഎസ്‍സി നടത്തിയ സർവകലാശാല അസിസ്റ്റന്റ് പരീക്ഷയ്ക്കു തഴവ എവിഎച്ച്എസിൽ പോയ ശേഷം 4 മണിയോടെയാണു സൗമ്യ മടങ്ങിയെത്തിയത്. വീട്ടിലെത്തിയ ഉടൻ തന്നെ പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിക്കു പോകാനായി ഇറങ്ങുകയും ചെയ്തു. വീടിനു മുന്നിലെ ടാറിട്ട റോഡിൽ സൗമ്യയെ കാത്ത് അജാസ് കാറിലിരുന്നു. സൗമ്യ സ്കൂട്ടറിൽ ചെറിയ മൺറോഡിലൂടെ പുറത്തേക്കിറങ്ങാൻ തുടങ്ങിയെന്ന‍ു മനസ്സിലാക്കിയ അജാസ് കാർ ഇരപ്പിച്ചു മുന്നോട്ടു മൺ‍റോഡിലൂടെ കയറ്റി സ്കൂട്ടറിൽ ഇടിച്ചു വീഴ്ത്തി.
അജാസ് ആണു കാറിലുള്ളതെന്നു തിരിച്ചറിഞ്ഞ സൗമ്യ രക്ഷപ്പെടാനായി വീടിനോടു ചേര്‍ന്നുള്ള കനാലിനു കുറുകെയുള്ള സ്ലാബിലൂടെ, അയല്‍ക്കാരനായ മുസ്തഫയുടെ വീട്ടിലേക്ക് ഓടി. കാറിനുള്ളില്‍ സൂക്ഷിച്ചിരുന്ന കത്തിയും കൊടുവാളുമെടുത്തു പിന്തുടര്‍ന്ന അജാസ് അയല്‍വീടിന്റെ മുറ്റത്തുവച്ചു കൊടുവാള്‍ കൊണ്ടു സൗമ്യയെ വെട്ടി. രക്ഷപ്പെടാന്‍ മുന്നോട്ടോടിയപ്പോള്‍ പിന്തുടര്‍ന്നു വീണ്ടും കഴുത്തില്‍ വെട്ടിവീഴ്ത്തുകയും കത്തി കൊണ്ടു കുത്തുകയും ചെയ്തു.സൗമ്യ നിലത്തു വീണശേഷം പ്രതി കാറിനടുത്തെത്തി പെട്രോള്‍ കുപ്പിയും ലൈറ്ററുമെടുത്തു. സൗമ്യയെ ദേഹത്തു പെട്രോള്‍ ഒഴിച്ചു കത്തിക്കുന്നതിനിടയില്‍ തീ ആളിപ്പടര്‍ന്ന് അജാസിനും പൊള്ളലേറ്റു. പ്രാണവേദനയോടെ ഓടിയ അജാസ് അടുത്തുള്ള പൈപ്പ് വലിച്ചുപൊട്ടിച്ച് അതിന്റെ ചുവട്ടിലിരുന്നു. ബഹളം കേട്ടു നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും തീ പടര്‍ന്നുകഴിഞ്ഞിരുന്നു. പൊള്ളലേറ്റ അജാസ!ിനെ നാട്ടുകാര്‍ തടഞ്ഞുവച്ച്, പൊലീസില്‍ വിവരമറിയിച്ചു.അജാസിനെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലെത്തിച്ചു. മൊഴിയെടുക്കാന്‍ ആശുപത്രിയില്‍ മജിസ്‌ട്രേട്ട് എത്തിയെങ്കിലും അജാസ് സംസാരിച്ചിട്ടില്ല. ഇന്‍ക്വസ്റ്റിനു ശേഷം സൗമ്യയുടെ മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. അജാസ് ജോലിസ്ഥലത്തും അല്‍പം ‘തലതിരിഞ്ഞ’ പ്രകൃതക്കാരനെന്ന് പരിചയക്കാര്‍. 2018 ജൂലൈ ഒന്നിനാണ് ടൗണ്‍ ട്രാഫിക് സ്‌റ്റേഷനില്‍ എത്തിയത്. കളമശേരി എആര്‍ ക്യാംപില്‍ നിന്നു ലോക്കലിലേക്കു മാറുകയായിരുന്നു. ഒരാഴ്ച മുന്‍പു വീടുപണിയാണെന്നു പറഞ്ഞ് 15 ദിവസത്തെ അവധിയെടുത്തു. ഇവിടെ എത്തിയിട്ട് ഒരു വര്‍ഷമായെങ്കിലും സ്‌റ്റേഷനിലെ സഹപ്രവര്‍ത്തകരുമായി അടുപ്പം കുറവാണ്. തമാശകളിലോ ചര്‍ച്ചകളിലോ പങ്കുചേരാറില്ല.സേനയില്‍ അത്യാവശ്യമായ അച്ചടക്കവും അജാസിനില്ലെന്നാണ് മേലുദ്യോഗസ്ഥരുടെ വിലയിരുത്തല്‍. കൊല്ലപ്പെട്ട സൗമ്യയെ തൃശൂരിലെ പരിശീലനകാലത്തു ഗ്രൗണ്ടില്‍ ഡ്രില്‍ ചെയ്യിച്ചിരുന്നത് അജാസാണെന്നു പറയുന്നു. വിവാഹം വൈകുന്നതിനെക്കുറിച്ചു ചോദിച്ചവരോടു സഹോദരിയുടെ പുനര്‍ വിവാഹം നടത്താനുണ്ടെന്ന കാരണമാണ് അജാസ് പറഞ്ഞിരുന്നത്‌.സൗമ്യ ഇന്നലെ പരീക്ഷയ്ക്കു പോകുമെന്നും തിരിച്ചെത്തിയശേഷം ജോലിക്കു പോകുമെന്നും മനസ്സിലാക്കിയാണു പ്രതി കാത്തുനിന്നതെന്നാണു പൊലീസ് കരുതുന്നത്.കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ കരുതിക്കൂട്ടിയാണ് അജാസ് സൗമ്യയെത്തേടി വള്ളികുന്നത്ത് എത്തിയതെന്നാണു പൊലീസ് നിഗമനം. പ്രധാന റോഡിൽനിന്ന് ഉള്ളിലുള്ള സൗമ്യയുടെ വീടു നേരത്തേതന്നെ പ്രതി കണ്ടുവച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.