Home IndiaUncut പാക്കിസ്ഥാന് ടോസ് ലഭിച്ചു ഇന്ത്യയെ ബാറ്റിങ്ങിനു അയച്ചു

പാക്കിസ്ഥാന് ടോസ് ലഭിച്ചു ഇന്ത്യയെ ബാറ്റിങ്ങിനു അയച്ചു

118
0
SHARE

ലോകകപ്പിലെ ആവേശപ്പോരാട്ടത്തില്‍ ടോസ് നേടിയ പാകിസ്ഥാന് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ പരിക്കേറ്റ ശിഖര്‍ ധവാന് കളിക്കാനാകത്തതാണ് ഇന്ത്യ നേരിടുന്ന തിരിച്ചടി. ധവാന് പകരമായി വിജയ് ശങ്കറാണ് ടീമിലിടം പിടിച്ചിരിക്കുന്നത്. ധവാന്‍ ഇല്ലാത്ത സാഹചര്യത്തില്‍ കെ.എല്‍. രാഹുല്‍ രോഹിത് ശര്‍മക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും.

ഇത് ഏഴാം തവണയാണ് ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ വരുന്നത്. കഴിഞ്ഞ ആറ് തവണയും വിജയം ഇന്ത്യക്ക് ഒപ്പം നിന്നു. വിജയം പിടിച്ചെടുക്കാന്‍ പാകിസ്താനും വിട്ടുകൊടുക്കാതിരിക്കാന്‍ ഇന്ത്യയും പോരാടുന്നതോടെ മത്സരം കനക്കും എന്നുറപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.