Home KeralaFocus നിപ ബാധിച്ച യുവാവിന്റെ ആരോഗ്യ നില മെച്ചപ്പെട്ടു; ഐ.സി.യു വിൽ നിന്ന മുറിയിലേക്ക് മാറ്റി

നിപ ബാധിച്ച യുവാവിന്റെ ആരോഗ്യ നില മെച്ചപ്പെട്ടു; ഐ.സി.യു വിൽ നിന്ന മുറിയിലേക്ക് മാറ്റി

SHARE

നിപ ബാധിച്ച യുവാവിന്റെ ആരോഗ്യ നില തൃപ്തികരമായി തുടരുന്നു. ഇദ്ദേഹത്തെ ഐ.സി.യു വിൽ നിന്ന മുറിയിലേക്ക് മാറ്റി. കളമശ്ശേരി മെഡിക്കൽ കോളേജിൽ ഐസോലേഷൻ വാർഡിൽ നിരീക്ഷണത്തിലുണ്ടായിരുന്ന 3 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. നിലവിൽ ഇവിടെ നിരീക്ഷണത്തിൽ ആരും തന്നെയില്ല. രോഗിയുമായി സമ്പർക്കത്തിൽ വന്നവരുടെ പട്ടികയിൽ നിലവിൽ 278 പേരാണുള്ളത്.

പരിശോധനയ്ക്കായി പൂനെ എൻ.ഐ.വി ഇന്നലെ ആലുവ, പറവൂർ മേഖലയിലെ വാവക്കാട്, തുരുത്തിപ്പുറം എന്നീ പ്രദേശങ്ങളിൽ നിന്നും തൊടുപുഴ കോളേജിന് സമീപത്ത് നിന്നും, ഇടുക്കിയിലെ മുട്ടത്ത് നിന്നും 141 വവ്വാലുകളിൽ നിന്നും സാംപിളുകൾ ശേഖരിച്ചു പരിശോധനക്കായി അയച്ചു. നിപ ബോധവൽക്കരണ. പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് 3559 പേർക്ക് പരിശീലനം നൽകി. ഇതോടെ പരിശീലനം ലഭിച്ചവരുടെ എണ്ണം 37184 ആയി. നിപ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ തുടർന്ന് വരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.