Home Don't Miss എ സമ്പത്തിനെതിരെ പ്രചരിക്കുന്നത് വ്യാജ വാർത്ത; എക്സ് എംപി ബോർഡ് ഫോട്ടോഷോപ്പിൽ നിർമിച്ചത്

എ സമ്പത്തിനെതിരെ പ്രചരിക്കുന്നത് വ്യാജ വാർത്ത; എക്സ് എംപി ബോർഡ് ഫോട്ടോഷോപ്പിൽ നിർമിച്ചത്

1921
0
SHARE

എ സമ്പത്ത് എംപി ഇപ്പോൾ സഞ്ചരിക്കുന്നത് എക്സ് എംപിയെന്ന ബോർഡ് വെച്ച കാറിലാണെന്ന സോഷ്യൽ മീഡയിയിൽ പ്രചരിക്കുന്ന വാർത്ത വ്യാജം. സോഷ്യൽ മീഡയിയിൽ ആരോ പോസ്റ്റ് ചെയ്ത വാർത്ത പിന്നീട് പല മാധ്യമങ്ങളും അതിന്റെ സത്യാവസ്ഥ പരിശോധിക്കാൻ പോലും തയാറാവാതെ സമ്പത്തിനെതിരെ വാർത്ത നൽകുകയും ചെയ്തു. എന്നാൽ സമ്പത്തിന്റെ വാഹനത്തിന്റെ ഫോട്ടോയിൽ ആരോ ചെയ്ത ഫോട്ടോഷോപ്പാണ് ഇപ്പോൾ സിപിഐഎം നേതാവിനെതിരെ ഉപയോ​ഗിക്കുന്നത്. ഇങ്ങനെയൊരു കാറിൽ താൻ യാത്ര ചെയ്തിട്ടില്ലെന്നും വ്യാജമായി ഉണ്ടാക്കിയതാണെന്നും സമ്പത്ത് തന്നെ രം​ഗത്ത് വന്നിട്ടുണ്ട്.
സംഭവത്തിനെതിരെ സമ്പത്തിന്റെ ഡ്രെെവറായ പ്രസാദ് പറയുന്നത് ഇങ്ങനെയാണ്

ഒന്നും മനസ്സിൽ ആകുന്നില്ല…

എന്താ ഈ ലോകം ഇങ്ങനെ…

കഴിഞ്ഞ മൂന്ന് ദിവസമായി സഖാവിന്റെ ഇന്നോവ കാറിൽ ഞാനാണ് വളയം പിടിച്ചിരുന്നത്.
ഞങ്ങൾ പലയിടങ്ങളിലും പോയി, സംഘടനാ കാര്യങ്ങൾക്ക്, ഡി വൈ എഫ് ഐ പഠനോത്സവത്തിന്, അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി എംപ്ലോയിസ് സമ്മേളനത്തിന്, കല്യാണങ്ങൾക്ക്, പോത്തൻകോട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും പോത്തൻകോട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പറും ആയ മണലകം ദിലീപ്കുമാറിന്റെ മരണത്തിൽ അനുശോചനം അർപ്പിക്കാൻ വീട്ടിൽ, ആറ്റിങ്ങൽ എം എൽ എ സഖാവ്. ബി. സത്യന്റെ പുലയനാർക്കോട്ടയിൽ ഉള്ള അനുജന്റെ വസതിയിൽ, സമ്പത്ത് സഖാവിന്റെ അഡ്വക്കേറ്റ് ആഫീസിലെ ക്ലർക്ക് വേണു അണ്ണന്റെ ബന്ധുവിന്റെ വിവാഹ ചടങ്ങിൽ, പിന്നെ സഖാവിന്റെ സ്വകാര്യ സന്ദർശനങ്ങൾ. ഇവിടെ ഒന്നും ഞാനോ ഞങ്ങളുടെ സഖാക്കളോ, കൂട്ടുകാരോ ഒന്നും കാണാത്ത ഒരു ബോർഡ്.

കുത്തിതിരിപ്പിന്റെ രാഷ്ട്രീയം അത് ഇവിടെ വിലപ്പോവില്ല…

ഇത് തിരുവനന്തപുരത്തെ ജയന്റ് കില്ലർ എന്നു മാധ്യമങ്ങൾ വാഴ്ത്തിയ സഖാവ്. കെ. അനിരുദ്ധന്റെ മകൻ സഖാവ്. സമ്പത്താണ് എന്ന് ഓർക്കണം.

ഇന്ന് സഖാവ്. സമ്പത്തിന് കേരളത്തിൽ സഞ്ചരിക്കാൻ ഒരു ബോർഡിന്റെയും സഹായം ആവശ്യമില്ല. കാരണം അദ്ദേഹവും ഒരു സഖാവാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.