Home Newspool എക്‌സ് എം.എല്‍.എ ബോര്‍ഡ് വിവാദം: നാണം കെട്ട് വി.ടി ബല്‍റാമും ഷാഫി പറമ്പിലും.പോസ്റ്റ് പിന്‍വലിച്ചു

എക്‌സ് എം.എല്‍.എ ബോര്‍ഡ് വിവാദം: നാണം കെട്ട് വി.ടി ബല്‍റാമും ഷാഫി പറമ്പിലും.പോസ്റ്റ് പിന്‍വലിച്ചു

SHARE

എക്‌സ് എം.എല്‍.എ ബോര്‍ഡ് വിവാദത്തില്‍ മുന്‍ എംപി എ. സമ്പത്തിനെതിരെ ഇട്ട ഫേയ്സ്ബുക്ക് പോസ്റ്റുകള്‍ പിന്‍വലിച്ച് കോണ്‍ഗ്രസ് എംഎല്‍എമാരായ വി.ടി ബല്‍റാമും ഷാഫി പറമ്പിലും. എ. സമ്പത്തിനെതിരായ ഫേയ്സ്ബുക്ക് പോസ്റ്റുകളില്‍ ഉപയോഗിച്ച ചിത്രം വ്യാജമാണെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ്‌പോസ്റ്റ് പിന്‍വലിക്കുകയും ഖേദം പ്രകടിപ്പിച്ചുകൊണ്ട് ഫേയ്സ്ബുക്കില്‍ കുറിപ്പിടുകയും ചെയ്തത്.

മുന്‍ എംപിയായ എ. സമ്പത്തിന്റെ കാര്‍ എന്ന് എന്ന് പറഞ്ഞാണ് എക്‌സ് എം.എല്‍.എ ബോര്‍ഡ് വെച്ച കാറിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇതിന് പിന്നാലെ ‘കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ പാര്‍ലമെന്ററി വ്യാമോഹത്തിന് അടിമപ്പെട്ടവരാ’ണെന്ന് വിമര്‍ശിച്ചുകൊണ്ടായിരുന്നു വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഷാഫി പറമ്പിലും വിമര്‍ശിച്ച് പോസ്റ്റിട്ടിരുന്നു.

ഒരു മുൻ എംപിയുടെ കാറിനേ സംബന്ധിച്ച വാർത്തകൾ പല മാധ്യമങ്ങളും പ്രസിദ്ധീകരിച്ചതിനും സാമൂഹ്യ മാധ്യമങ്ങളിലെ വ്യാപക…

Posted by VT Balram on Sunday, 16 June 2019

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.