’മയിലാഞ്ചിക്കുന്നിന് മേലെ വെയില് കായും മാടത്തത്തേ…’ എന്ന് തുടങ്ങുന്ന വരികള്‍ പാടി സമൂഹ മാധ്യമങ്ങളില്‍ കൈയ്യടിനേടിയിരിക്കുകയാണ് ശ്രീക്കുട്ടി.
അതിമനോഹരമായാണ് ശ്രീക്കുട്ടി പാട്ടിന്റെ വരികള്‍ ആലപിക്കുന്നത്. ‘ആര് കേട്ടാലും ഒരു ലൈക്ക് കൊടുക്കാന്‍ തോന്നിപ്പോകും’ എന്ന അടിക്കുറിപ്പോടെയാണ് ശ്രീക്കുട്ടി ഈ പാട്ട് പാടുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പാട്ടില്‍ ലയിച്ച്, കേള്‍ക്കുന്നവരെ പിടിച്ചിരുത്തി സമൂഹ മാധ്യമത്തില്‍ ആകെ അഭിനന്ദനം വാരിക്കുട്ടുകയാണ് ഈ മിടുക്കി.