Home Newspool യോഗിക്കെതിരെ വീഡിയോ ചെയ്ത മാധ്യമ പ്രവർത്തകൻ അറസ്റ്റിൽ ; യു പി സർക്കാരിനെ വിമർശിച്ച് സുപ്രീം...

യോഗിക്കെതിരെ വീഡിയോ ചെയ്ത മാധ്യമ പ്രവർത്തകൻ അറസ്റ്റിൽ ; യു പി സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി

SHARE

യോഗിയോട് താന്‍ വിവാഹാഭ്യര്‍ഥന നടത്തിയെന്ന് അദ്ദേഹത്തിന്റെ ഓഫീസിന് പുറത്തുനിന്ന് ഒരു സ്ത്രീ പറയുന്നതിന്റെ വീഡിയോ ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും ഷെയര്‍ ചെയ്തുവെന്ന് ആരോപിച്ചാണ് പോലീസ് പ്രശാന്ത് കനോജിയ എന്ന മാധ്യമപ്രവര്‍ത്തകനെ ജൂണ്‍ എട്ടിന് അറസ്റ്റ് ചെയ്തത്.

പ്രശാന്ത് ഉള്‍പ്പെടെ അഞ്ചുപേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ശേഷം കഴിഞ്ഞ ദിവസം അറസ്റ്റ് നിയമവിരുദ്ധമാണെന്നു കാണിച്ച്‌ പ്രശാന്തിന്റെ ഭാര്യ ജഗീഷാ അറോറ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.ഈ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ഇതൊരു കൊലപാതകക്കേസാണോ എന്നും കോടതി ചോദ്യമുന്നയിച്ചു . ഏതു രീതിയിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തിലാണ് മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതെന്ന് ആരാഞ്ഞ കോടതി അദ്ദേഹത്തെ ഉടന്‍ വിട്ടയക്കണമെന്നും യുപി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.