Home Newspool സംഘപരിവാര്‍ ആക്രമണം; വിനായകന് പിന്തുണയുമായി സംവിധായകന്‍ എം എ നിഷാദ്‌

സംഘപരിവാര്‍ ആക്രമണം; വിനായകന് പിന്തുണയുമായി സംവിധായകന്‍ എം എ നിഷാദ്‌

SHARE

കേരളത്തിലെ എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്ന പ്രസ്താവന നടത്തിയതിനെ തുടര്‍ന്ന് സംഘപരിവാറിന്റെ സൈബര്‍ ആക്രമണം നേരിടുന്ന വിനായകന് പിന്തുണയുമായി സാമൂഹിക പ്രവര്‍ത്തകനും പ്രശ്ത സംവിധായകനുമായ എം എ നിഷാദ് രംഗത്ത് എത്തി. വിനായകന് പിന്തുണ അറിയിച്ച് ആദ്യം സിനിമാ രംഗത്ത് നിന്ന് എത്തിയതും നിഷാദാണ്.
കേരളത്തിലെ ബി.ജെ.പിയുടെ പരാജയത്തെപ്പറ്റി തുറന്നുപറഞ്ഞതിന്റെ പേരിലാണ് വിനായകനെതിരെ സോഷ്യല്‍ മീഡിയയിലൂടെ സംഘവപിവാര്‍ സൈബര്‍ അറ്റാക്ക് നടത്തിയത്.

ചിന്താ ശേഷി നഷ്ടപ്പെടാത്ത ഒരു ജനം അതാണ് നമ്മുടെ കൊച്ച് ”വലിയ” കേരളം.. അവരിൽ പെട്ടെതാണ് വിനായകനും നമ്മളും…
ആക്ഷേപങ്ങളെ അയാൾ അവഗണിക്കുന്നു…അതെ അത് തന്നെയാണ് രാഷ്ട്രീയം..നേരിന്റ്റെ രാഷ്ട്രീയം ..
വിനായകന് പൂർണ്ണ പിന്തുണ
അറിയിച്ചാണ് നിഷാദ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രുപം

വിനായകനെന്ന ”നായകൻ”

അയാൾ തനിച്ചല്ല…ഒരു പുരുഷാരമുണ്ട് കൂടെ..
അയാളെ ഒറ്റപ്പെടുത്താൻ കഴിയില്ല…അയാൾ ചന്കൂറ്റമുളള ആണൊരുത്തനാണ്…
അയാൾ പറഞ്ഞ് കൊണ്ടേയിരിക്കും….അയാൾ നിർഭയനാണ്..
അയാൾ ഒരു പ്രതീക്ഷയാണ്…കാരണം അയാൾ തികഞ്ഞ കലാകാരനാണ്…
അധികാര വർഗ്ഗത്തിന്റ്റെ പിടിയാളായി,വ്യക്തിത്ത്വം അവരുടെ മുമ്പിൽ അടിയറവ് വെക്കുന്ന അടിമയല്ലാ വിനായകൻ….
പക്ഷം പിടിച്ചാൽ പട്ടം കിട്ടുമായിരിക്കും..ചിലർക്ക്…
അറിവ് അതനുഭവിത്തിലൂടെ നേടുന്നതാണ്….
പാരമ്പര്യം ഘോഷിക്കുന്നവർ മനസ്സിലാക്കുന്നില്ല,..ചിന്താ ശേഷി നഷ്ടപ്പെടാത്ത ഒരു ജനം അതാണ് നമ്മുടെ കൊച്ച് ”വലിയ” കേരളം.. അവരിൽ പെട്ടെതാണ് വിനായകനും നമ്മളും…
ആക്ഷേപങ്ങളെ അയാൾ അവഗണിക്കുന്നു…അതെ അത് തന്നെയാണ് രാഷ്ട്രീയം..നേരിന്റ്റെ രാഷ്ട്രീയം ..
വിനായകന് പൂർണ്ണ പിന്തുണ…
#Supportvinayakan

NB..സിനിമ രംഗത്ത് നിന്ന് വിനായകന് വേണ്ടി ശബ്ദങ്ങൾ ഉയരുമെന്ന് പ്രതീക്ഷിച്ച് കൊണ്ട് …അല്ല പ്രതീക്ഷയാണല്ലോ..എല്ലാം

വിനായകനെന്ന ''നായകൻ''അയാൾ തനിച്ചല്ല…ഒരു പുരുഷാരമുണ്ട് കൂടെ..അയാളെ ഒറ്റപ്പെടുത്താൻ കഴിയില്ല…അയാൾ ചന്കൂറ്റമുളള …

Posted by MA Nishad on Saturday, 1 June 2019

 

സിനിമ രംഗത്ത് നിന്ന് വിനായകന് വേണ്ടി ശബ്ദങ്ങൾ ഉയരുമെന്ന് പ്രതീക്ഷിച്ച പ്രകടിപ്പിച്ചാണ് നിഷാദ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.