പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് നടത്താനിരുന്ന യോഗം റദ്ദാക്കി

  SHARE

  പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഇന്ന് നടത്താനിരുന്ന യോഗം റദ്ദാക്കി. ചില പ്രതിപക്ഷ നേതാക്കളുടെ അസൗകര്യം കണക്കിലെടുത്താണ് യോഗം റദ്ദാക്കിയതെന്നാണ് വിശദീകരണം.

  ഇതിനിടെ ലോക്‌സഭാ പ്രതിപക്ഷ നേതൃസ്ഥാനം ഉറപ്പിക്കാന്‍ കോണ്‍ഗ്രസും എന്‍ സി പിയും ലോക്‌സഭയില്‍ ലയിക്കുമെന്ന അഭ്യൂഹത്തിന് ഇടയാക്കി ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ശരദ് പവാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

  എന്നാല്‍ മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പും വരള്‍ച്ചയുമാണ് ചര്‍ച്ച ചെയ്‌തെന്ന് ശരദ് പവാര്‍ പിന്നീട് പ്രതികരിച്ചു. ഇരു പാര്‍ട്ടികളും തമ്മിലുള്ള ലയനത്തെക്കുറിച്ച് അറിയില്ലെന്നാണ് ഇരു പാര്‍ട്ടികളുടെയും സംസ്ഥാന നേതാക്കള്‍ പറയുന്നത്.

  ലോക്‌സഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനം നേടണമെങ്കില്‍ കോണ്‍ഗ്രസിന് ഇനിയും മൂന്ന് അംഗങ്ങളുടെ പിന്തുണ കൂടി വേണം. കോണ്‍ഗ്രസിന് 52 അംഗങ്ങള്‍ മാത്രമാണ് ലോക്‌സഭയിലുള്ളത്.എന്‍ സി പിക്ക് അഞ്ച് അംഗങ്ങളുണ്ട്.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.