റംസാൻ നോംബ് കാരണം പുതിയ റിലീസുകളില്ലാതെയിരുന്ന തിയേറ്ററുകളിലേയ്ക്ക് പുതിയ സിനിമകൾ അധികം എത്തിയിരുന്നില്ല. വമ്പൻ റിലീസുകൾ ഇൗദിന് തിയേറ്ററുകളിലെത്തുന്നു. മമ്മുട്ടിയുടെ ഉണ്ട തുടങ്ങി അനവധി റിലീസുണ്ട്. വെള്ളിയാഴ്ച മലയാളം റിലീസില്ലെങ്കിൽ അന്യ ഭാഷയിൽ നിന്ന് വമ്പൻ ചിത്രങ്ങളാണ് തിയേറ്ററിലെത്തുന്നത്. ഇടവേളയിൽ തിയേറ്ററിലെത്തിയ ഇഷ്ക് വലിയ സ്വീകാര്യത നേടി മുന്നേറുകയാണ്. മലയാളം റിലീസുകളൊന്നുമില്ലാത്ത ഈയാഴ്ച തീയേറ്ററുകളിലേക്ക് തമിഴിലും ഇംഗ്ലീഷിലുമായി നാല് ചിത്രങ്ങളാണ് ഈ വാരം തീയേറ്ററുകളിലെത്തുകയാണ്.
എൻജികെ
താനാ സേര്‍ന്ത കൂട്ടത്തിന് ശേഷമെത്തുന്ന സൂര്യ ചിത്രം. സെല്വരാഘവന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സായ് പല്ലവിയാണ് നായിക. ‘നന്ദ ഗോപാലന് കുമരന്’ എന്ന സൂര്യ കഥാപാത്രത്തിന്റെ പേരിന്റെ ചുരുക്കെഴുത്താണ് സിനിമയുടെ പേര്.യുവന് ശങ്കര്‍ രാജയാണ് സംഗീതം. തമിഴിന് പുറമെ തെലുങ്ക് പതിപ്പുമുണ്ട്. 31ന് തീയേറ്ററുകളില്‍.
ദേവി 2
എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന ഹൊറര്‍ കോമഡി ചിത്രം. 2016ല്‍ പുറത്തെത്തിയ ‘ദേവി’യുടെ രണ്ടാംഭാഗം. പ്രഭുദേവ, തമന്ന, നന്ദിത ശ്വേത പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ജിവി ഫിലിംസും ട്രിഡന്റ് ആര്‍ട്സും ചേര്‍ന്നാണ് നിര്‍മ്മാണം. സാം സി എസിന്റെ സംഗീതം. 31ന് തീയേറ്ററുകളില്‍.
ഗോഡ്സില്ല- കിംഗ് ഓഫ് മോണ്‍സ്റ്റേഴ്സ്
2014ല്‍ പുറത്തിറങ്ങിയ ഗോഡ്സില്ലയുടെ രണ്ടാംഭാഗം. സംവിധാനം മൈക്കള്‍ ഡോഗര്ട്ടി. അറ്റ്ലാന്റയിലും ജോര്ജ്ജിയയിലുമായി നാല് മാസമായിരുന്നു ചിത്രീകരണം.2ഡിയിലും 3ഡിയിലും ഡോള്‍ബി സിനിമയിലും ഐ മാക്സിലുമായി തീയേറ്ററുകളിലെത്തും. ‘കിംഗ് ഓഫ് മോണ്സ്റ്റേഴ്സി’നുള്ള തുടര്‍ച്ചയായി മറ്റൊനു ചിത്രവും അനൗണ്‍സ് ചെയ്യപ്പെട്ടിട്ടുണ്ട്- ‘ഗോഡ്സില്ല vs കോംഗ്’ . ‘കിംഗ് ഓഫ് മോണ്‍സ്റ്റേഴ്സ്’ 30ന് തീയേറ്ററുകളില്‍.
റോക്കറ്റ്മാൻ
ലോകപ്രശസ്ത സംഗീതകാരന് എല്‍ട്ടണ്‍ ജോണിന്റെ ജീവിതം പറയുന്ന മ്യൂസിക്കല്‍ ബയോഗ്രഫി ഡ്രാമ. ടാരോണ്‍ ഈഗര്ട്ടണ് ആണ് എല്‍ട്ടണ്‍ ജോണായി സ്ക്രീനിലെത്തുന്നത്. സംവിധാനം ഡെക്സ്റ്റര്‍ ഫ്ളെച്ചര്‍.റോയല്‍ അക്കാദമി ഓഫ് മ്യൂസിക്കിലെ ആദ്യകാലം മുതല്‍ ബേണി ടൗപിനുമായുള്ള സഹകരണം വരെയുള്ള ഘട്ടമാണ് സിനിമയില്‍ എന്നറിയുന്നു. എല്‍ട്ടണ്‍ ജോമിന്റെ 1972ല്‍ പുറത്തിറങ്ങിയ പ്രശസ്ത ഗാനമാണ് സിനിമയുടെ പേരാക്കിയിരിക്കുന്നത്. 31ന് തീയേറ്ററുകളില്‍.