കൊച്ചി ബ്രോഡ് വേ മാര്‍ക്കറ്റില്‍ ഭദ്ര ടെക്സ്റ്റൈൽസ് എന്ന മൂന്ന് നില കെട്ടിടത്തിൽ തീ പിടുത്തം

  SHARE

  ന​ഗരത്തിലെ തിരക്കേറിയ വാണിജ്യകേന്ദ്രമായ ബ്രോഡ് വേ മാർക്കറ്റിൽ വൻതീപിടുത്തം. രാവിലെ പത്ത് മണിയോടെ ആണ് മാർക്കറ്റ് റോഡിലെ ക്ലോത്ത് ബസാറിലെ ഭദ്ര ടെക്സ്റ്റൈൽസ്, കെസി ടെയ്ലേഴ്സ് എന്നീ സ്ഥാപനങ്ങളിൽ നിന്നുമായി അ​ഗ്നിബാധയാരംഭിച്ചത്. കെട്ടിടത്തിനകത്തെ തീയണയ്ക്കാന്‍ ഏറെനേരമായി ശ്രമം നടക്കുന്നുണ്ടെങ്കിലും പൂര്‍ണമായി അതു സാധ്യമായിട്ടില്ല. മൂന്നുനിലകളിലായി പ്രവര്‍ത്തിക്കുന്ന ഈ കട ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണ്. മേല്‍ക്കൂര വരെ തീ കത്തി നശിച്ചു. വളരെ പഴയ ഒരു കെട്ടിടത്തിലാണ് ഈ കട പ്രവര്‍ത്തിക്കുന്നതെന്നു സ്ഥലത്തെ വ്യാപാരികള്‍ പറയുന്നു.

  സംഭവം അറിഞ്ഞ ഉടനെ തന്നെ ഫയർഫോഴ്സ് സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ബ്രോഡ് വേയിലെ വിവിധ സ്ഥാപനങ്ങളിലെ വ്യാപാരികളും തൊഴിലാളികളും രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങി. കടകളിൽ നിന്നും തീ പിടിക്കാൻ സാധ്യതയുള്ള വസ്തുകൾ ഇവർ ചേർന്ന് പുറത്തേക്ക് മാറ്റി. അ​ഗ്നിബാധയിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. ഭദ്രടെക്സറ്റൈൽസ് സ്ഥിതി ചെയ്യുന്ന കെട്ടിട്ടം പതിറ്റാണ്ടുകൾ പഴക്കമുള്ളതാണെന്ന് പ്രദേശത്തെ വ്യാപാരികൾ സാക്ഷ്യപ്പെടുത്തുന്നു. മൊത്തക്കച്ചവടത്തിനായി വൻതോതിൽ തുണിത്തരങ്ങൾ സൂക്ഷിച്ചിരുന്നതിനാൽ വളരെ വേ​ഗതയിലാണ് ഇവിടെ തീപടർന്നത്. കട പ്രവർത്തിക്കുന്ന മൂന്ന് നില കെട്ടിട്ടം പൂർണമായും കത്തിക്കൊണ്ടിരിക്കുകയാണ്.

  കൂടുതല്‍ ഫയര്‍ഫോഴ്‌സും പോലീസും രക്ഷാപ്രവര്‍ത്തകും സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. കൊച്ചിയിലെ ഏറ്റവും പഴയ വ്യാപാര കേന്ദ്രങ്ങളില്‍ ഒന്നായ ബ്രോഡ് വേ മാര്‍ക്കറ്റ് വളരെ ഇടുങ്ങിയതും തിരക്കേറിയതുമാണ്. അതുകൊണ്ട് തന്നെ പത്ത് മണിക്ക് നടന്ന തീപിടുത്തം അണയ്ക്കാന്‍ ഫയര്‍ഫോഴ്‌സ് എത്തിയപ്പോള്‍ പത്തര കഴിഞ്ഞിരുന്നു.

  തൃക്കാക്കരയില്‍ നിന്നും കൊച്ചിയില്‍ നിന്നും കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കൊച്ചി റിഫൈനറിയുടെയും, ഷിപ്പിയാര്‍ഡും ഫയര്‍ ഫോഴ്‌സും സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ എയര്‍പോര്‍ട്ടില്‍ നിന്നും കോട്രംസ്റ്റില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിക്കാന്‍ ധാരണയായിട്ടുണ്ട്.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.