Home IndiaUncut അരുണ്‍ ജയ്റ്റിലിയുടെ ആരോഗ്യനില സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് കേന്ദ്രസര്‍ക്കാര്‍

അരുണ്‍ ജയ്റ്റിലിയുടെ ആരോഗ്യനില സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് കേന്ദ്രസര്‍ക്കാര്‍

SHARE

ധനമന്ത്രി അരുണ്‍ ജയ്റ്റിലിയുടെ ആരോഗ്യനില സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രസര്‍ക്കാര്‍. ജെയ്റ്റ്‌ലിക്ക് ആരോഗ്യ പ്രശനങ്ങളില്ലെന്നും ഇത്തരം ആരോപണങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നും കേന്ദ്ര സര്‍ക്കാര്‍ വക്താവ് സിതാംശു കര്‍ ട്വിറ്ററില്‍ കുറിച്ചു.

അനാരോഗ്യം കാരണമാണ് ബിജെപിയുടെ വിജയാഘോഷങ്ങള്‍ക്ക് ജയ്റ്റ്ലി എത്താതിരുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. നിലവിലെ സര്‍ക്കാരിന്റെ അവസാന കാബിനറ്റ് യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.

അതേസമയം, കഴിഞ്ഞ വര്‍ഷം മേയില്‍ വൃക്ക ശസ്ത്രക്രിയയ്ക്കു അദ്ദേഹം വിധേയനായിരുന്നു. പിന്നീട് ജനുവരിയില്‍ യുഎസില്‍ ചികിത്സയ്ക്കായി പോയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.