മധുപാലിനെതിരെ സംഘപരിവർ സൈബർ ആക്രമണം; മരിച്ചെന്നതുള്‍പ്പെടെ തെറിവിളികളും പരിഹാസങ്ങളും

  SHARE

  നടനും സംവിധായകനുമായ മധുപാലിനെതിരെ സൈബര്‍ ആക്രമണവുമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍.’നാം ജീവിക്കണോ മരിക്കണോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത് ‘എന്ന മധുപാലിന്റെ പഴയ പ്രസ്താവനക്കെതിരെയായിരുന്നു സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വീണ്ടും രംഗത്തെത്തിയത്. മധുപാല്‍ മരിച്ചെന്നതുള്‍പ്പെടെ തെറിവിളികളും പരിഹാസങ്ങളുമായാണ് അദ്ദേഹത്തെ ഫേസ്ബുക്ക് പേജില്‍ അക്രമിക്കുന്നത്.

  ‘ജീവനുള്ള മനുഷ്യര്‍ക്ക് ഇവിടെ ജീവിക്കാനാകണം. ഞങ്ങള്‍ കുറച്ചുപേര്‍ മാത്രം ഇവിടെ ജീവിച്ചാല്‍ മതി എന്നാണ് ചിലരുടെ പ്രഖ്യാപനം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എന്തെല്ലാം കുഴപ്പങ്ങളാണുണ്ടായത് എന്ന് നാം കണ്ടതാണ്. ദേശീയത പറയുന്നവരുടെ കാലത്താണ് ഏറ്റവുമധികം രാജ്യരക്ഷാ ഭടന്മാര്‍ കൊല്ലപ്പെട്ടത്. സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥ. മനുഷ്യനെ മതത്തിന്റെ ചതുരത്തില്‍ നിര്‍ത്തുന്ന ഭരണകൂടമല്ല നമുക്ക് വേണ്ടത്. അതുകൊണ്ട് ഇടതുപക്ഷത്തിനൊപ്പം നിലകൊള്ളണം’. എന്നായിരുന്നു മധുപാല്‍ പറഞ്ഞത്.

  ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ മധുപാല്‍ ആത്മഹത്യ ചെയ്യും എന്ന തരത്തില്‍ വ്യാപകമായി പ്രചാരണം…

  Posted by Madhupal Kannambath on Sunday, 21 April 2019

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.