Home Don't Miss ഉത്തരം പറയുമ്പോൾ എഴുതാനുള്ള സ്ഥലമാണിത്; മോദിയുടെ വാർത്തസമ്മേളനത്തിനെ പരിഹസിച്ച് ടെലി​ഗ്രാഫ് ദിനപത്രം

ഉത്തരം പറയുമ്പോൾ എഴുതാനുള്ള സ്ഥലമാണിത്; മോദിയുടെ വാർത്തസമ്മേളനത്തിനെ പരിഹസിച്ച് ടെലി​ഗ്രാഫ് ദിനപത്രം

355
0
SHARE

അഞ്ച് വർഷത്തിലാദ്യമായി നടത്തിയ വാർത്താസമ്മേളനത്തിലെ മോദിയുടെ മൗനത്തിനെതിരെ പരിഹാസവുമായി ടെലി​ഗ്രാഫ് ദിനപത്രം. ശക്തമായ വിമർശനത്തിനൊപ്പം മോദിയുടെ വാർത്താസമ്മേളനത്തിനെ അകമിട്ട് നിരത്തിയാണ് പത്രത്തിന്റെ വിമർശനം.

ആദ്യ പേജിൽ മോദി ഉത്തരം പറയുമ്പോൾ എഴുതാനുള്ള സ്ഥലമെന്ന് അടയാളപ്പെടുത്തി പത്രം സ്ഥലവും വിട്ടിട്ടുണ്ട്.
നോ ഹോൺ എന്ന ചിഹ്നം മേലെ നൽകിയ വാർത്തയിൽ 1,817 ദിവസങ്ങളായി രാജ്യം കാത്തിരുന്ന സംഭവമെന്നാണ് മോദിയുടെ വാർത്താസമ്മേളനത്തിനെ വിശേഷിപ്പിച്ചത്.

പ്രധാനമന്ത്രിയായ ശേഷം നടത്തിയ ആദ്യ വാർത്തസമ്മേളനത്തിന്റെ പ്രസക്ത ഭാ​ഗങ്ങൾ ചിത്ര സഹിതം ചെറിയ കുറിപ്പോടെ പത്രം വിശദീകരിക്കുന്നുണ്ട്. ചോദ്യം വന്ന സമയം അടയാളപ്പെടുത്തി അപ്പോൾ മോദി നടത്തിയ പ്രകടനങ്ങൾ എടുത്ത് പറഞ്ഞാണ് വാർത്ത നൽകിയിട്ടുള്ളത്.

വാർത്തയുടെ ഏറ്റവും താഴെയായി ഒഴിച്ചിട്ടിരിക്കുന്ന സ്ഥലത്ത് മോദി വാർത്ത സമ്മേളനത്തിലെ ചോദ്യങ്ങൾക്ക് മറുപടി പറയുമ്പോൾ ഇവിടെ എഴുതി ചേർക്കാമെന്നും മറുപടികൾക്കായി ഇൗ ഇടം നോക്കുക എന്ന പരിഹാസത്തോടെയാണ് മോദിയുടെ വാർത്ത സമ്മേളനത്തിന്റെ ട്രെലി​ഗ്രാഫ് പത്രത്തിന്റെ ആദ്യ പേജ് റിപ്പോർട്ട്. ആറാം പേജിൽ മോദിയുടെയും രാഹുൽ ​ഗാന്ധിയുടെയും വാർത്ത സമ്മേളനങ്ങളെക്കുറിച്ചുള്ള വാർത്ത ഒരുമിച്ച് താരതമ്യപ്പെടുത്തിയും നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.