Home Newspool മോദിയെന്ന പെരുംനുണയൻ ; രണ്ടാംഭാ​ഗം പ്രതിരോധം

മോദിയെന്ന പെരുംനുണയൻ ; രണ്ടാംഭാ​ഗം പ്രതിരോധം

SHARE

മോദിയുടെ നുണകൾ രണ്ടാംഭാ​ഗം

മോദി യുടെ നുണകൾ കാലങ്ങൾ പിന്നിടുമ്പോഴും കൂടികൊണ്ടേയിരുന്നു. മോദി നുണകളിൽ ഭൂരിപക്ഷവും പ്രതിരോധരം​ഗവുമായി ബന്ധപ്പെട്ടതായിരുന്നു ശ്രദ്ദേയം

നുണ

1962 ലെ ഇന്ത്യ-ചൈന യുദ്ധത്തിലെ ഹീറോ ആയിരുന്ന ജനറല്‍ കരിയപ്പയെ നെഹ്‌റു അപമാനിച്ചു എന്നായിരുന്നു മോദിയുടെ മറ്റൊരു വാദം

സത്യം

എന്നാല്‍ ഇന്ത്യ-ചൈന യുദ്ധത്തിന്റെ ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് 1953ല്‍ തന്നെ കരിയപ്പ വിരമിച്ചിരുന്നു. മാത്രവുമല്ല കോണ്‍ഗ്രസുകാരനായ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് 1986ല്‍ കരിയപ്പക്ക് ഫീല്‍ഡ് മാര്‍ഷല്‍ പദവി നല്‍കി ആദരിച്ചിരുന്നു.

നുണ

കരസേനാ മേധാവിയായിരുന്ന ജനറല്‍ തിമ്മയ്യയെ 1948ല്‍ അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന വി.കെ കൃഷ്ണമേനോന്‍ അപമാനിച്ചു എന്നായിരുന്നു മോദിയുടെ മറ്റൊരു കണ്ടുപിടുത്തം

സത്യം

എന്നാല്‍ 1957-1961 വരെയായിരുന്നു തിമ്മയ്യ കരസേന മേധാവിയായിരുന്നത്. 1948ല്‍ ബല്‍ദേവ് സിങ് ഇന്ത്യയുടെ പ്രതിരോധമന്ത്രിയെന്നും

നുണ

ചരിത്ര പ്രസിദ്ധമായ പ്രാചീന സര്‍വകലാശാലയായ തക്ഷശില സര്‍വകലാശാല ബീഹാറിലാണെന്ന് രണ്ടു തവണ (2013&2017) മോദി പറഞ്ഞിരുന്നു.

സത്യം

എന്നാല്‍ തക്ഷശില നിലവില്‍ പാക്കിസ്ഥാനിലാണ്. നളന്ദ സര്‍വകലാശാലയാണ് ബീഹാറിലുള്ളതെന്നും

നുണ:

രക്തസാക്ഷി ഭഗത് സിംഗ് , ബടുകേശ്വർ ദത്ത് തുടങ്ങിയ മഹാന്മാർ രാജ്യത്തിന്റെ സ്വാതന്ത്യത്തിനുവേണ്ടി പോരാടി ജയിലിൽക്കിടക്കുമ്പോൾ ഏതെങ്കിലുംകോൺഗ്രസ് നേതാക്കൾ അവരെ സന്ദർശിച്ചിട്ടുണ്ടോ?

സത്യം:

1930 ഒക്ടോബർ 7-നാണ് ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരെ ലാഹോർ ഗൂഢാലോചനാ കേസിൽ ബ്രിട്ടീഷ് ഭരണകൂടം വധശിക്ഷയ്ക്ക് വിധിക്കുന്നത്. 1931 മാർച്ച് 31-നു ഇവരെ തൂക്കിക്കൊന്നു. 1929 ഓഗസ്റ്റ് 9-നു ജവഹർലാൽ നെഹ്രു, ലാഹോർ സെൻട്രൽ ജയിലും ബോർസ്തൽ ജയിലുമായി കഴിയുന്ന ലാഹോർ ഗൂഢാലോചനാക്കേസിലെ പ്രതികളായ സ്വാതന്ത്ര്യ സമരസേനാനികളെ സന്ദർശിച്ചതായി ഓഗസ്റ്റ് 10-നു പ്രസിദ്ധീകരിച്ച ട്രിബ്യൂൺ പത്രം റിപ്പോർട്ട് ചെയ്തിരുന്നു. ജയിലിൽ നിരാഹാരസമരം അനുഷ്ടിച്ചിരുന്ന ഇവർ ക്ഷീണിതരായിരുന്നുവെന്നും ജതീന്ദ്ര നാഥ ദാസ് അവശനായി കാണപ്പെട്ടിരുന്നെന്നും അവരുടെ അവസ്ഥയിൽ തനിക്ക് അതിയായ ദുഃഖം ഉണ്ടായെന്നും നെഹ്രു പിന്നീട് എഴുതിയിട്ടുണ്ട്. ( Selected Works of Jawaharlal Nehru, 1973 edition, Vol-4, Pg-13)

പ്രധാനമന്ത്രി താങ്കളുടെ ഉപദേശകര്‍ക്ക് ചരിത്രത്തിലുള്ള അറിവ് വളരെ പരിമിതമാണ്. അത് മെച്ചപ്പെടുത്തണമെന്ന അഭ്യർത്ഥനമാത്രമാണ് ഞങ്ങൾക്ക് നൽകാനുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.