തെന്നിന്ത്യൻ സിനിമയുടെ സൂപ്പർ താരമായ നയന്‍താരയും സംവിധായകന് വിഘ്നേശ് ശിവനും അടുത്ത വര്‍ഷം ആദ്യം വിവാഹിതരാക്കും. ഉടൻ വിവാഹനിശ്ചയം നടക്കുമെന്നാണ് പുറത്തുവരുന്ന വിവരം. നാലു വര്‍ഷമായി നയന്‍താരയും വിഘ്നേശ് ശിവനും പ്രണയത്തിലാണ്. ഇരുവരുടെയും വിവാഹം ഉടന്‍ നടത്താനാണ് വീട്ടുകാരുടെ തീരുമാനം. നയന്‍താര ഇപ്പോള്‍ കരാര്‍ ചെയ്തിരിക്കുന്ന സിനിമകള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ വിവാഹം നടത്താനാണ് ആലോചിക്കുന്നത്.
ഒരു സിനിമാ അവാര്‍ഡ് പരിപാടിയ്ക്കിടെ ‘ഭാവിവരന്’ എന്ന് നയന്‍താര വിഘ്നേശിനെ അഭിസംബോധന ചെയ്തതോടെയാണ് ഇവരുടെ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. വിഗ്നേശ് സംവിധാനം ചെയ്ത ‘നാനും റൌഡി താന്‍’ എന്ന ചിത്രത്തില്‍ നയന്‍താര അഭിനയിച്ചപ്പോള്‍ തുടങ്ങിയ സൗഹൃദമാണ് ഇവരുടേത്. .
തമിഴ് ആചാരപ്രകാരവും ക്രിസ്ത്യന്‍ രീതിയിലും വിവാഹം നടത്താന്‍ ബന്ധുക്കള്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവഹത്തെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ക്കായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍.