Home Newspool തെരഞ്ഞെടുപ്പ് ദിവസം സിപിഎം പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ആർഎസ്എസ്-ബിജെപി പ്രവർത്തകർ അറസ്റ്റിൽ

തെരഞ്ഞെടുപ്പ് ദിവസം സിപിഎം പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ആർഎസ്എസ്-ബിജെപി പ്രവർത്തകർ അറസ്റ്റിൽ

SHARE

ലോക്സഭാ തെരഞ്ഞെടുപ്പ് ദിവസം സിപിഎം പ്രവര്‍ത്തകരെ വെട്ടി കൊലപ്പെട്ടുത്താന്‍ ശ്രമിച്ച കേസില്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരായ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തെരഞ്ഞെടുപ്പ് ദിവസം രാത്രി 9.30 ഓടെയാണ് അമ്പലപ്പുഴ ക്ഷേത്രത്തിന് കിഴക്ക് ഞൊണ്ടിമുക്കിന് സമീപം സിപിഎം പ്രവര്‍ത്തകരായ ജന്‍സണ്‍ ജോഷ്വാ (33), പ്രജോഷ് കുമാര്‍ (30) എന്നിവര്‍ ക്രൂരമായി ആക്രമിക്കപ്പെട്ടത്. കേസിലുള്‍പ്പെട്ട ബാക്കി പ്രതികളും ഉടന്‍ അറസ്റ്റിലാകുമെന്ന് പൊലിസ് പറഞ്ഞു

പ്രജീഷ് (34), അര്‍ജുന്‍ (24), രജീഷ് കുമാര്‍ (28), ശ്രീരാദ് (23)പ്രദീപ് (29), ഗിരീഷ് (36), സുധീഷ് കുമാര്‍ (30), ഗോപീകൃഷ്ണന്‍ (23) എന്നിവരെയാണ് അമ്പലപ്പുഴ സിഐ എം കെ മുരളിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്. ഇവരെല്ലാവരും തകഴി സ്വദേശികളാണ്.

ബുധനാഴ്ച പുലര്‍ച്ചെ ഇരട്ടക്കുളങ്ങര ക്ഷേത്രത്തിന് സമീപത്തു നിന്നുമാണ് ഗോപീകൃഷ്ണനൊഴികെയുള്ള എഴുപേര്‍ പിടിയിലായത്. ഗോപീകൃഷ്ണനെ ഇയാളുടെ വീട്ടില്‍ നിന്ന് തിങ്കളാഴ്ച പൊലീസ് അറസ്റ്റു ചെയ്തുകയായിരുന്നു. വടിവാളിനുള്ള വെട്ടും ഇരുമ്പുദണ്ഡിനുള്ള അടിയുമേറ്റ ഇരുവരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. സംഭവ ദിവസം രാത്രി അമ്പലപ്പുഴ ഗവ.കോളജിന് തെക്കുഭാഗത്തുനിന്ന് പൊലീസ് കണ്ടെത്തിയ ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്.

ബൈക്കിന്റെ ഉടമ ഗോപീകൃഷ്ണന്‍ കസ്റ്റഡിയിലായതോടെയാണ് മറ്റ് പ്രതികളിലേക്കും പൊലീസ് എത്തിയത്. ഒപ്പം കരൂര്‍ പെട്രോള്‍ പമ്പിനു സമീപത്തെ വീട്ടില്‍ നിന്ന് 8 ബൈക്കുകള്‍ കൂടി പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു.

ഈ സമയം പൊലീസിന് നേര്‍ക്കും അക്രമികള്‍ വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ജന്‍സണും പ്രജോഷിനും നേര്‍ക്കുണ്ടായ അക്രമം നടന്ന തിങ്കളാഴ്ച രാത്രി  ജില്ലാ പൊലീസ് മേധാവി കെ എം ടോമിയും, ഡിവൈഎസ്പി പി വി ബേബിയും സ്ഥലത്തെത്തി പരിശോധന നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.